Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാളത്തിൽ അറ്റകുറ്റപ്പണി; മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് ഇന്നു മുതൽ കോട്ടയം വഴി ഓടും

പാളത്തിൽ അറ്റകുറ്റപ്പണി; മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് ഇന്നു മുതൽ കോട്ടയം വഴി ഓടും

സ്വന്തം ലേഖകൻ

കണ്ണൂർ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാവേലി എക്സ്‌പ്രസ് ഇന്ന് മുതൽ കോട്ടയം വഴി ഓടും. മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് (16603) ശനിയാഴ്ചമുതൽ ഡിസംബർ 10 വരെ കോട്ടയംവഴിയാകും ഓടുക. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ റൂട്ട്മാറ്റം.ചേർത്തല തുറവൂരിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. നിലവിൽ മാവേലി ആലപ്പുഴവഴിയാണ് ഓടുന്നത്.

16 മുതൽ എറണാകുളം ടൗണിൽനിന്ന് കായംകുളത്തേക്ക് കോട്ടയംവഴിയാകും വണ്ടി ഓടുക. എറണാകുളം ജങ്ഷൻ, തുറവൂർ, ചേർത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്
എന്നീ സ്റ്റേഷനുകളിലൂടെ പോകില്ല. കോട്ടയംവഴി ഓടുന്ന വണ്ടിക്ക് എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP