Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് കസ്റ്റഡിയിൽ വെച്ച് മർദ്ദനമേറ്റതായി അലൻ; മാതാപിതാക്കളെ കാണാൻ സൗകര്യം ഒരുക്കണമെന്നും ആവശ്യം; ചികിത്സ നിഷേധിക്കരുതെന്ന് നിർദേശിച്ചു കോടതിയും

പൊലീസ് കസ്റ്റഡിയിൽ വെച്ച് മർദ്ദനമേറ്റതായി അലൻ; മാതാപിതാക്കളെ കാണാൻ സൗകര്യം ഒരുക്കണമെന്നും ആവശ്യം; ചികിത്സ നിഷേധിക്കരുതെന്ന് നിർദേശിച്ചു കോടതിയും

സ്വന്തം ലേഖകൻ

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ വെച്ച് മർദ്ദനമേറ്റയാതി ചൂണ്ടികാട്ടിയ കോഴിക്കോട് യുഎപിഎ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട അലൻ ഷുഹൈബ്. ആരോഗ്യം മോശമായിട്ടും ചികിത്സ നിഷേധിച്ചുവെന്ന് താഹയും ആരോപിച്ചു. തങ്ങൾക്ക് മാതാപിതാക്കളെ കാണാൻ സൗകര്യമൊരുക്കണമെന്നും അലൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ ചികിത്സ നിഷേധിക്കാൻ പാടില്ലെന്ന് കോടതി എൻ.ഐ.എയോട് നിർദേശിച്ചിട്ടുണ്ട്.

കേസിൽ ഇരുവരെയും പ്രത്യേക കോടതി ഒരു ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടിരുന്നു. നേരത്തെ ഇരുവരെയും ഒരാഴ്‌ച്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.ഐ.എ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. ഇരുവരുടെയും വീട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചിരുന്നു. വിഷയത്തിൽ സർക്കാരിന്റെ ഇടപെടലിനെ ചെന്നിത്തല രൂക്ഷമായി ഭാഷയിൽ വിമർശിക്കുകയും ചെയ്തു. വിഷയത്തിൽ പ്രതിപക്ഷം ഇടപെടുമെന്നാണ് സൂചന.

'സാധാരണ ഗതിയിൽ യുഎപിഎ ചുമത്തുന്നതിന് ചില നിബന്ധനകളുണ്ട്. ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാവണം. അത്തരത്തിലുള്ള കാര്യങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രഥമ ദൃഷ്ട്യാ തോന്നുന്ന കാര്യം. ഇവർ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ അടിസ്ഥാനമെന്താണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തിന് തെളിവുകൾ പുറത്തുവിടാത്തത്', ചെന്നിത്തല ചോദിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP