Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലമ്പൂർ ഏറ്റുമുട്ടൽ കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയോട് വിശദീകരണം തേടി; വ്യാജ ഏറ്റുമുട്ടൽ ആരോപിച്ച് മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് മാവോയിസ്റ്റുകളുടെ ബന്ധുക്കൾ; മൃതദേഹം തിങ്കഴാഴ്‌ച്ച വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിക്കും

നിലമ്പൂർ ഏറ്റുമുട്ടൽ കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയോട് വിശദീകരണം തേടി; വ്യാജ ഏറ്റുമുട്ടൽ ആരോപിച്ച് മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് മാവോയിസ്റ്റുകളുടെ ബന്ധുക്കൾ; മൃതദേഹം തിങ്കഴാഴ്‌ച്ച വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിക്കും

കോഴിക്കോട്: നിലമ്പൂർ കരുളായി വനത്തിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം തിങ്കാളാഴ്ച വരെ കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിക്കും. പൊലീസ് നടപടിയിൽ സംശയമുള്ളതിനാലാണ് മൃതദേഹം സൂക്ഷിക്കണമെന്ന് കൊല്ലപ്പെട്ട കുപ്പു സ്വാമിയുടെ സഹോദരനെന്റയും അജിതയുടെ സഹപ്രവർത്തകരും ആവശ്യപ്പെട്ടത്. തിങ്കളാഴ്ച അർധരാത്രി വരെ മൃതദേഹം സൂക്ഷിക്കാമെന്ന് പൊലീസ് അറിയിച്ചു. അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്ന നിലപാടിലാണ് ബന്ധുക്കൾ.

അതിനിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഡിജിപിയിൽ നിന്നും വിശദീകരണം തേടി. രണ്ടാഴ്‌ച്ചയ്ക്കകം റിപ്പോർട്ട് സമർപിക്കണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുമുണ്ട്. പൊതുപ്രവർത്തകൻ പികെ രാജുവിന്റെ പരാതിയിലാണ് നടപടി. കുപ്പു സ്വാമിയുടെ സഹോദരന്റെയും അജിതയുടെ ബനധുക്കളുടെയും അപേക്ഷ പ്രകാരം തിങ്കളാഴ്‌ച്ച അർധരാത്രി വരെ മൃതദേഹം സൂക്ഷിക്കിക്കാമെന്ന് അധികൃതർ അറിയിച്ചതായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കൊപ്പം മാദ്ധ്യമങ്ങളെ കണ്ട മനുഷ്യാവകാശ പ്രവർത്തകൻ തുഷാർ നിർമൽ സാരഥി അറിയിച്ചു.

ബന്ധുക്കളുടെ അപേക്ഷ പ്രകാരം തിങ്കളാഴ്‌ച്ച വരെ മൃതദേഹങ്ങൾ സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റു നടപടികൾ സ്വീകരിക്കും. നിലമ്പൂർ സംഭവം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും അഡ്വ. തുഷാർ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് മുമ്പ് മൃതദേഹം കണ്ടുവെന്നും വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്നാണ് കരുതുന്നതെന്നും കുപ്പു ദേവരാജിന്റെ സഹോദരൻ വ്യക്തമാക്കി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടുന്നത് വരെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മറ്റു നിയമനടപടികൾ ആലോചിക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി. കുപ്പു സ്വാമിയുടെ അമ്മയും കോഴിക്കോട് എത്തിയിട്ടുണ്ട്.

അതിനിടെ, ഏറ്റുമുട്ടൽ കൊലയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പോരാട്ടം പ്രവർത്തകർ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. മോർച്ചറിക്ക് മുന്നിൽ പ്രതിഷേധിച്ച പോരാട്ടം പ്രവർത്തകരേയും മനുഷ്യാവകാശ പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിലമ്പൂരിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ അല്ലെന്നും അവിചാരിതമായാണ് ഏറ്റുമുട്ടൽ നടന്നതെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ പറഞ്ഞു. നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റുകൾ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായിരിക്കെയാണ് മലപ്പുറം എസ്‌പിയുടെ വിശദീകരണം.

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിൽ അല്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മാവോയിസ്റ്റ് താവളം വളഞ്ഞ് പൊലീസ് നടത്തിയ വെടിവയ്പിലാണ് സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായ കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവർ കൊല്ലപ്പെട്ടതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ദേവരാജിന്റെ മൃതദേഹത്തിനു സമീപം ഒരു കൈത്തോക്ക് കിട്ടിയതല്ലാതെ മാവോയിസ്റ്റ് താവളത്തിൽ നിന്ന് മറ്റ് ആയുധങ്ങളൊന്നും കിട്ടിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP