Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സെറ്റിനെ വെറും സെറ്റായി കാണണം, അതിൽ ജാതിയും മാതവും കൂട്ടിക്കലർത്തരുത്; പോസ്റ്റിടുന്നതിൽ രാഷ്ട്രീയ അജണ്ട'; സിനിമാ സെറ്റ് തകർത്തതിൽ പരോക്ഷ ന്യായീകരണവുമായി നടി മായാ മേനോൻ; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു

'സെറ്റിനെ വെറും സെറ്റായി കാണണം, അതിൽ ജാതിയും മാതവും കൂട്ടിക്കലർത്തരുത്; പോസ്റ്റിടുന്നതിൽ രാഷ്ട്രീയ അജണ്ട'; സിനിമാ സെറ്റ് തകർത്തതിൽ പരോക്ഷ ന്യായീകരണവുമായി നടി മായാ മേനോൻ; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: കാലടിയിലെ സിനിമാ സെറ്റ് തകർന്ന സംഭവത്തിൽ സിനിമാ ലോകം ഒറ്റക്കെട്ടായി പ്രതികരിക്കുമ്പോൾ അതിനെ വിമർശിച്ചുകൊണ്ട് നടനി മായാ മേനോൻ. സെറ്റ് തകർത്തതിനെതിരെ പ്രതികരിച്ച സിനിമാക്കാരുടെ പ്രതികരണം രാഷ്ട്രീയ അജണ്ടയാണെന്നാണ് മായാ മേനോൻ പറഞ്ഞത്. സെറ്റിനെ വെറും സെറ്റായി കാണണമെന്നും അതിൽ ജാതിയും മാതവും കൂട്ടിക്കലർത്തരുതെന്നുമാണ് ഇവർ ഫേസ്‌ബുക്കിൽ പറയുന്നത്. അതേസമയം സംഭവം വിവാദമായതിന് പിന്നാലെ മായാ മേനോൻ പോസറ്റുകൾ പിൻവലിക്കുകയും ചെയ്തു.

'കുറ്റം ചെയ്തവരെ, അവർ ഏത് പാർട്ടിയിൽ ഉള്ളവരാണെങ്കിലും, കേസ് ഫയൽ ചെയ്തു ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടൂ. അതിന് വേണ്ടി എല്ലാ സോകോൾഡ് സിനികമാക്കാരും കൂടി ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞു നിലവിളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട കൊണ്ട് മാത്രമല്ലേ? എന്നാണെന്റെ ചോദ്യം,' മായ ഫേസ്‌ബുക്കിൽ കുറിച്ചു. ഇതിന് പിന്നാലെ മായാ മേനോൻ മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റ് കൂടിയിട്ടിരുന്നു. സെറ്റ് പൊളിച്ച് സംഭവത്തെ സാമൂഹ്യദ്രോഹ നടപടിയായി കണ്ടാൽ മതിയെന്നായിരുന്നു മായാമേനോൻ പറഞ്ഞത്.

'സാമൂഹ്യദ്രോഹികൾ, റേപ്പിസ്റ്റുകൾ, കൈക്കൂലിക്കാർ, വിവരദോഷികളായ രാഷ്ട്രീയക്കാർ എന്നിവർ ഒക്കെ ഒരു പാർട്ടിയിൽ മാത്രമോ, ഒരു ജാതിയിൽ മാത്രമോ, ഒരു മതത്തിൽ മാത്രമോ ആണെന്ന് ഞാൻ വിചാരിക്കുന്നില്ല. കാരണം,അനേകം അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട് എന്നത് തന്നെ. ഇത് പക്കാ സാമൂഹ്യദ്രോഹം തന്നെ ആയി കരുതിയാൽ മതി, ഒപ്പം ഈ സാമൂഹ്യദ്രോഹം ചെയ്തവർക്ക് എതിരെ തീർച്ചയായും വേണ്ട നിയമ നടപടികൾ എടുക്കുക തന്നെ വേണം. കാരണം,നിയമാനുസൃതം ആനുവാദം വാങ്ങി ഒരു കഥയ്ക്ക് അനുസരിച്ചു നിർമ്മിച്ച ആ സെറ്റിന് ചെലവിട്ട പണത്തേക്കാൾ കൂടുതൽ അതിന് പിന്നിൽ പ്രവർത്തിച്ച ആർട്ട് ഡിപ്പാർട്ട്മെന്റിലെ പാവപ്പെട്ട ഒരുപാട് മനുഷ്യരുടെ ഒക്കെ രാപ്പകൽ കഠിനാധ്വാനം ഒക്കെ കൊണ്ടായിരിക്കും ആ സെറ്റ് തയ്യാറാക്കിയിട്ടുണ്ടാവുക എന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടും, ഈ ചെയ്ത പ്രവർത്തിയിൽ സമൂഹത്തിന് ദ്രോഹം അല്ലാതെ, യാതൊരു ഗുണവും പ്രഥമ ദൃഷ്ട്യാ കാണാത്തതുകൊണ്ടും ഇത്തരം അനാവശ്യം ചെയ്ത ആളുകൾക്ക് മാതൃകാപരമായ തക്ക ശിക്ഷ തന്നെ നൽകണം എന്ന് തന്നെയാണ് എന്റെ സ്വന്തം അഭിപ്രായം. ഇനി നഷ്ടപരിഹാരം കൊടുത്താലും, ഞാൻ ആലോചിക്കുന്നത് അത് വീണ്ടും പണിതു ഉണ്ടാക്കുവാൻ ആ പാവങ്ങൾ ഇനിയും കഷ്ടപ്പെടേണ്ടി വരുമല്ലോ എന്നാണ്. പിന്നെ അമ്പലത്തിന്റെ സെറ്റ് പൊളിച്ചാലും, പള്ളികളുടെ സെറ്റ് പൊളിച്ചാലും, അതിന് പിന്നിൽ ജോലി ചെയ്ത ചെയ്ത പാവം മനുഷ്യരെ ഓർത്താണ് എന്റെ വിഷമം.. അല്ലാതെ കെട്ടിടത്തെക്കുറിച്ചല്ല. ഇനി അഥവാ ഇത് ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരിൽ തന്നെ ചെയ്തതതാണെങ്കിൽ ആ ചെയ്ത വ്യക്തികളോട്, അവരോട് മാത്രം, ഒന്നേ പറയാനുള്ളൂ.Shame on you narrow minded fools....!,' മായാ മേനാന്റെ പോസ്റ്റിൽ പറയുന്നു.

ഇതോടൊപ്പം അക്രമത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള ചില പോസ്റ്റുകളും മായാ മേനോൻ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. സെറ്റ് പൊളിച്ച സംഭവത്തിൽ സിനിമാ മേഖലയിലുള്ളവരെല്ലാരും മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ആദ്യമായാണ് ഇത്തരത്തിലുള്ള പ്രതികരണവുമായി രംഗത്തെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP