Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദ്വീപിൽനിന്ന് തീരത്തേക്കുള്ള അവസാനബോട്ട് കയറ്റാതെ പോയി; മൊബൈലിന് റെയ്ഞ്ചില്ലാത്തതിനാൽ സംഭവം പുറം ലോകത്തെ അറിയിക്കാനുമായില്ല; ഉഡുപ്പിയിലെ സെയിന്റ് മേരീസ് ദ്വീപിൽ മലയാളി വിനോദ സഞ്ചാരികളുടെ സംഘം കുടുങ്ങി കിടന്നത് ഒരു രാത്രി മുഴുവൻ

ദ്വീപിൽനിന്ന് തീരത്തേക്കുള്ള അവസാനബോട്ട് കയറ്റാതെ പോയി; മൊബൈലിന് റെയ്ഞ്ചില്ലാത്തതിനാൽ സംഭവം പുറം ലോകത്തെ അറിയിക്കാനുമായില്ല; ഉഡുപ്പിയിലെ സെയിന്റ് മേരീസ് ദ്വീപിൽ മലയാളി വിനോദ സഞ്ചാരികളുടെ സംഘം കുടുങ്ങി കിടന്നത് ഒരു രാത്രി മുഴുവൻ

സ്വന്തം ലേഖകൻ

മംഗളൂരു: മലയാളികളായ വിനോദ സഞ്ചാരികൾ ഒരു രാത്രി മുഴുവനും ഉഡുപ്പിയിലെ സെയിന്റ് മേരീസ് ദ്വീപിൽ കുടുങ്ങി കിടന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് പുറം ലോകവുമായി ബന്ധപ്പെടാനാവാതെ ഇവർ ദ്വീപിൽ കുടുങ്ങി കിടന്നത്. കൊച്ചി സ്വദേശികളായ ജസ്റ്റിൻ (34), ഷീജ (33), ജോഷ് (28), ഹരീഷ് (17) എന്നിവരാണ് ദ്വീപിൽ അകപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രമായ ഇവിടം സന്ദർശിക്കാനെത്തിയ സംഘമാണ് കുടുങ്ങിയത്.

ദ്വീപിൽനിന്ന് തീരത്തേക്കുള്ള അവസാനബോട്ട് ഇവരെ കയറ്റാതെ പോയതോടെ നാൽവർ സംഘത്തിന് കൊച്ചുദ്വീപിൽ ഭക്ഷണംപോലും കിട്ടാതെ ഒരു രാത്രി കഴിച്ചുകൂട്ടേണ്ടിവന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഘം സെയ്ന്റ് മേരീസ് ദ്വീപിലെത്തിയത്. അവിടെനിന്ന് തൊട്ടടുത്ത ദ്വീപ് കാണാനായി ഇവർ പോയി. എന്നാൽ വൈകീട്ടോടെ വേലിയേറ്റം വന്ന് ജലനിരപ്പുയർന്നതിനാൽ ഇവർക്ക് തിരിച്ച് സെയിന്റ് മേരീസ് ദ്വീപിലെത്താനായില്ല. വൈകീട്ട് 6.30-ന് അവിടെനിന്ന് തീരത്തേക്കുള്ള അവസാനബോട്ടും പോയതോടെ ഇവർ ദ്വീപിൽ അകപ്പെട്ടു.

റെയ്ഞ്ചില്ലാത്തതിനാൽ ഫോൺവിളിക്കാനോ പുറം ലോകവുമായി ബന്ധപ്പെടാനോ ഇവർക്കായില്ല. ഞായറാഴ്ച രാവിലെ 7.30-ഓടെ സെയ്ന്റ് മേരീസ് ദ്വീപിലെത്തിയ ആദ്യബോട്ടിലുള്ളവരാണ് സംഘത്തെ കണ്ടത്. ഉടനെ മൽപെ പൊലീസിൽ വിവരമറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP