Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രീതീ ഷാജിക്കെതിരായ നടപടിയ്‌ക്കെതിരെ റിട്ടയർ ചെയ്ത ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം; വമ്പന്മാർ കോടികൾ എടുത്ത് മുങ്ങുമ്പോൾ പാവപ്പെട്ടവൻ ലോണെടുത്താൽ കൊല്ലാക്കൊല ചെയ്യുന്നു; പ്രീതാ ഷാജിക്ക് പിന്തുണയുമായി മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകയായ മേധാ പട്കർ

പ്രീതീ ഷാജിക്കെതിരായ നടപടിയ്‌ക്കെതിരെ റിട്ടയർ ചെയ്ത ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം; വമ്പന്മാർ കോടികൾ എടുത്ത് മുങ്ങുമ്പോൾ പാവപ്പെട്ടവൻ ലോണെടുത്താൽ കൊല്ലാക്കൊല ചെയ്യുന്നു; പ്രീതാ ഷാജിക്ക് പിന്തുണയുമായി മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകയായ മേധാ പട്കർ

കൊച്ചി: ബാങ്ക് ജപ്തി ഭീഷണിയെ തുടർന്ന് സമരം ചെയ്യുന്ന വീട്ടമ്മയ്ക്ക് പിൻതുണയുമായി മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകയായ മേധാ പട്കർ. കൊച്ചിയിൽ ഭർത്താവിന്റെ സുഹൃത്തിനായി ജാമ്യം നിന്നതിന്റെ പേരിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ജപ്തി ഭീഷണി നേരിടുന്ന മാനത്തു പാടം പ്രീതാ ഷാജിയുടെ നിരാഹാര സമരത്തിനാണ് മേധാ പട്കർ പിൻതുണ നൽകിയത്. കൂടാതെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മനുഷ്യത്വരഹിതമായ നടപടിയ്‌ക്കെതിരെ റിട്ടയർ ചെയ്ത ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണവും നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതിനായി ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിനും മുഖ്യമന്ത്രി പിണറായി വിജയനും കത്തു നൽകും.

വമ്പന്മാരായ വ്യവസായികൾ കോടാനുകോടികൾ ബാങ്ക് വായ്പ എടുത്തു മുങ്ങുമ്പോൾ അവയൊക്കെ കിട്ടാക്കടങ്ങളായി സർക്കാർ എഴുതിത്തള്ളുന്നു. എന്നാൽ പാവപ്പെട്ടവൻ ഒരു ലോൺ എടുത്താൽ തിരിച്ചടവ് മുടങ്ങുന്ന ദിവസം തന്നെ ഭീഷണിയുമായി ബാങ്കുകൾ രംഗത്ത് വരുന്നു. ഇവരെ സഹായിക്കാൻ സർക്കാർ ശ്രമിക്കാത്തത് ഏറെ വേദനാജനകമായ കാര്യമാണെന്ന് മേധാ പട്കർ പറഞ്ഞു. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് പ്രീതാ ഷാജിയുടെ വീട് മേധാ പട്കർ സന്ദർശിച്ചത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP