Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംബിബിഎസ് പ്രവേശനം അവതാളത്തിൽ; സർക്കാരുമായി കരാറുണ്ടാക്കിയ കോളേജുകൾ പിന്മാറുന്നു;എം.ഇ.എസ് മെഡിക്കൽ കോളേജും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജും കരാറിൽ നിന്ന് പിന്മാറി. 11 ലക്ഷം രൂപവരെ ഫീസ് വാങ്ങാനുള്ള സുപ്രീം കോടതി അനുവാദത്തെ തുടർന്നാണ് കോളേജുകളുടെ പിന്മാറ്റം

എംബിബിഎസ് പ്രവേശനം അവതാളത്തിൽ; സർക്കാരുമായി കരാറുണ്ടാക്കിയ കോളേജുകൾ പിന്മാറുന്നു;എം.ഇ.എസ് മെഡിക്കൽ കോളേജും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജും കരാറിൽ നിന്ന് പിന്മാറി. 11 ലക്ഷം രൂപവരെ ഫീസ് വാങ്ങാനുള്ള സുപ്രീം കോടതി അനുവാദത്തെ തുടർന്നാണ് കോളേജുകളുടെ പിന്മാറ്റം

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം അവതാളത്തിലാകുന്നു. 11 ലക്ഷം രൂപവരെ ഫീസ് വാങ്ങി പ്രവേശനം നടത്താൻ സുപ്രീം കോടതി അനുവാദം നൽകിയിരുന്നു. ഇതേ തുടർന്നാണ് നേരത്തെ സർക്കാറുമായി കരാറുണ്ടാക്കിയ രണ്ട് മെഡിക്കൽ കോളേജുകൾ കരാറിൽ നിന്ന് പിന്മാറിയത്. എം.ഇ.എസ് മെഡിക്കൽ കോളേജും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജുമാണ് കരാറിൽ നിന്ന് പിന്മാറിയത്.

നേരത്തെ 85 ശതമാനം സീറ്റുകളിൽ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഈടാക്കി തൽക്കാലം പ്രവേശനം നടത്താനായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് സ്വാശ്രയ മാനേജുമെന്റുകൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് ഘടനയും സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ സർക്കാറുമായി കരാർ ഒപ്പിട്ട പരിയാരം, എം.ഇ.എസ്, കാരക്കോണം എന്നീ മൂന്നു കോളേജുകളിൽ മുൻ വർഷത്തെ പോലെ വ്യത്യസ്ത തരം ഫീസാണ് സർക്കാർ നിശ്ചയിച്ചിരുന്നത്. 25,000 മുതൽ 15 ലക്ഷം വരെയാണ് ഈ ഫീസ്. ബാക്കി 15 കോളേജുകളിലും അഞ്ച് ലക്ഷമെന്ന ഏകീകൃത ഫീസാണ് നിശ്ചയിച്ചത്.

11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെയാണ് രണ്ട് കോളേജുകൾ സർക്കാറുമായുണ്ടാക്കിയ കരാറിൽ നിന്ന് പിന്മാറിയത്. ഇതോടെ മുൻനിശ്ചയിച്ച ഫീസ് അനുസരിച്ച് പ്രവേശന നടപടിയുമായി സർക്കാറിന് ഒട്ടും മുന്നോട്ട് പോകാനാവാത്ത സ്ഥിതിയുമായി. കേസിൽ ഹൈക്കോടതി അന്തിമവിധി പ്രസ്താവിച്ചിട്ടില്ല.

കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിനു പരമാവധി 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാമെന്ന സുപ്രീം കോടതി വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത് സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കും കെടുകാര്യസ്ഥതയും കേസ് നടത്തിപ്പിലെ വീഴ്ചയും. ഇന്നലെ ഹൈക്കോടതിയിൽ മറ്റു രണ്ടു കേസുകളിൽ ഉണ്ടായ തിരിച്ചടിയും ഇതി തെളിവാണ്. സർക്കാരുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ മെഡിക്കൽ കോേളജുകളിൽ എം.ബി.ബി.എസ്. പ്രവേശനത്തിന് 11 ലക്ഷം രൂപവരെ ഫീസ് ഈടാക്കാൻ സുപ്രീംകോടതി അനുമതി നൽകി. എന്നാൽ, ഇതുസംബന്ധിച്ച ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതുവരെയാണ് സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുക.

സ്വാശ്രയ മെഡിക്കൽ കോേളജുകളിൽ ഫീസ് നിർണയസമിതി തീരുമാനിച്ച അഞ്ചുലക്ഷം രൂപ ഈടാക്കി പ്രവേശനവുമായി മുന്നോട്ടുപോകാമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനെതിരേ കോഴിക്കോട് കെ.എം.സി.ടി. കോളേജ്, പറവൂർ എസ്.എൻ. കോേളജ്, സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷൻ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. മൂന്നുമാസത്തിനകം അന്തിമവിധി പുറപ്പെടുവിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകണമെന്ന സർക്കാരിന്റെ വാദം ജഡ്ജിമാരായ എസ്.എ. ബോബ്‌ഡെ, നാഗേശ്വർ റാവു എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല. ഫീസ് നിർണയം, സർക്കാരുണ്ടാക്കിയ കരാർ എന്നിവയിലെ അന്തിമവാദം ഹൈക്കോടതിയിൽ ഈമാസം 21-ന് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP