Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിക്കൽ കോളേജിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചിരിക്കാം; തീരുമാനം അദ്ധ്യാപക-വിദ്യാർത്ഥി ചർച്ചയിൽ; ക്യാമ്പസിൽ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ആർക്കും എവിടെയും ഇരിക്കാമെന്നും പ്രിൻസിപ്പൽ

മെഡിക്കൽ കോളേജിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചിരിക്കാം; തീരുമാനം അദ്ധ്യാപക-വിദ്യാർത്ഥി ചർച്ചയിൽ; ക്യാമ്പസിൽ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ആർക്കും എവിടെയും ഇരിക്കാമെന്നും പ്രിൻസിപ്പൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം തീർന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിർദേശത്തെ തുടർന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും നടത്തിയ ചർച്ചയെത്തുടർന്നാണ് തർക്കം അവസാനിച്ചത്. വിദ്യാർത്ഥികൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടാവുമെന്നും ക്യാമ്പസിനകത്തോ പുറത്തെ ആർക്കും എവിടെയും ഇരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

മെഡിക്കൽ കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെ ഒരു വിഭാഗം അദ്ധ്യാപകർ എതിർത്തതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. വിദ്യാർത്ഥികൾക്ക് ഈ ക്യാമ്പസിൽ പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു വ്യക്തമാക്കി. ക്യാമ്പസിനകത്തോ പുറത്തോ ആർക്കും എവിടെയും ഇരിക്കാം. ഇക്കാര്യത്തിൽ കോളേജിന് തുറന്ന സമീപനമാണുള്ളത്. ഇതിന്റെ പേരിൽ ഭാവിയിൽ ഒരു തരത്തിലുമുള്ള പ്രശനങ്ങളും ഉണ്ടാകില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

വിദ്യാർത്ഥികൾ വിശാല മനസോടെ എടുത്ത തീരുമാനത്തെ അദ്ധ്യാപകർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥി പ്രതിനിധികൾ പറഞ്ഞു. ലിംഗസമത്വത്തെപ്പറ്റിയുള്ള ചർച്ചകൾ ഭാവിയിലും സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് പ്രിൻസിപ്പൽ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തെക്കുറിച്ച് വിദ്യാർത്ഥികൾ ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കിയിട്ടുണ്ട്. പുരോഗമന ചിന്താഗതിയുള്ള ക്യാമ്പസാണ് മെഡിക്കൽ കോളേജ്. ആൺ പെൺ വ്യത്യാസമില്ലാതെയാണ് മെഡിസിൻ പഠനം നടക്കുന്നത്. 65 വർഷത്തിലേറെ പഴക്കമുള്ള ചെറിയ ലക്ചർ ഹാളിൽ ഏഴെട്ടു പേർക്കിരിക്കാവുന്ന ബെഞ്ചിൽ പതിമൂന്ന് പതിനാല് വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നതിനെ ആ ക്ലാസിലെ അദ്ധ്യാപിക മാത്രമാണ് ചോദ്യം ചെയ്തതെന്നാണ് പറയുന്നത് - വിവാദം ഉണ്ടായതിന് പിന്നാലെ പ്രിൻസിപ്പൽ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.

എന്നാൽ തൊട്ടടുത്ത ദിവസം നടന്ന പി.ടി.എ.യുടെ ജനറൽ ബോഡി യോഗത്തിൽ ഈ വിഷയം ചില അദ്ധ്യാപകർ ഉന്നയിച്ചു. ഈ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ ബഹുഭൂരിപക്ഷവും പറഞ്ഞത് ഞെങ്ങി ഞെരുങ്ങിയുള്ള ക്ലാസിൽ ഒന്നിച്ചിരിക്കരുതെന്നാണ്. അല്ലാതെ ഇതിനപ്പുറം ഇതിന്റെ പേരിൽ ഒരു നടപടിയെടുക്കുകയോ വിലക്കുകയോ ചെയ്തിട്ടില്ല. പുതിയ ലക്ചർ ഹാളിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ വിദ്യാർത്ഥികൾ ഞെങ്ങിഞെരുങ്ങി ഇരിക്കേണ്ട സാഹചര്യം ഒഴിവാക്കാവുന്നതാണെന്നും കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. അതേസമയം പരിശോധിച്ച് നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കോളേജിൽ നടന്ന സംഭവത്തെപ്പറ്റി റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP