Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംബാനിയുടെ റിലസൻസിനെ മെഡി സെപ്പ് ഏൽപ്പിക്കാനുള്ള നീക്കത്തിന് എതിരഭിപ്രായം ഉണ്ടായതോടെ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ വർഷം ആരോഗ്യ ഇൻഷുറൻസ് ഉണ്ടാവില്ല; ഇനി ജീവനക്കാരുമായി ചർച്ച; നാളെ ധനവകുപ്പിന്റെ പ്രത്യേക യോഗം

അംബാനിയുടെ റിലസൻസിനെ മെഡി സെപ്പ് ഏൽപ്പിക്കാനുള്ള നീക്കത്തിന് എതിരഭിപ്രായം ഉണ്ടായതോടെ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ വർഷം ആരോഗ്യ ഇൻഷുറൻസ് ഉണ്ടാവില്ല; ഇനി ജീവനക്കാരുമായി ചർച്ച; നാളെ ധനവകുപ്പിന്റെ പ്രത്യേക യോഗം

സ്വന്തം ലേഖകൻ

ആലപ്പുഴ: അംബാനിയുടെ റിലസൻസിനെ മെഡി സെപ്പ് ഏൽപ്പിക്കാനുള്ള നീക്കത്തിന് എതിരഭിപ്രായം ഉണ്ടായതോടെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ വർഷം ആരോഗ്യ ഇൻഷുറൻസ് ഉണ്ടാവില്ലെന്ന് ഉറപ്പായി. മെഡിസെപ് എന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. പത്താം ശമ്പളകമ്മിഷന്റെ നിർദേശപ്രകാരമായിരുന്നു ഇത്. ഇനിയും മാസങ്ങൾ ചർച്ച നടത്തിയാലേ ഈ പദ്ധതിയിൽ തീരുമാനം ഉണ്ടാകൂ.

ഇനി കരാറായി നടപ്പാക്കി തുടങ്ങാൻ ചുരുങ്ങിയത് നാലുമാസമെങ്കിലും വേണം. അപ്പോഴേക്കും ഈ സാമ്പത്തിക വർഷം കഴിയും. ചുരുക്കത്തിൽ ജീവനക്കാരുടെ ആരോഗ്യരക്ഷ ഈ സാമ്പത്തികവർഷം നടപ്പിലാവില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി കൃത്യമായ മാനദണ്ഡങ്ങൾ തയ്യാറാക്കാതെ ടെൻഡർ വിളിച്ചതും കുറഞ്ഞതുക കുറിച്ചതുമാത്രം നോക്കി കരാറുറപ്പിക്കാൻ നോക്കിയതുമാണ് തിരിച്ചടിയായത്. കരാർ ഏറ്റെടുക്കാൻ ശ്രമിച്ച റിലയൻസ് ഇൻഷുറൻസ് കമ്പനി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ജില്ലകളിലെ അപ്രധാന ആശുപത്രികളാണ് ഉണ്ടായിരുന്നത്. മതിയായ ചികിത്സ കിട്ടില്ലെന്ന് ഉറപ്പായതിനാൽ ഭരണകക്ഷി സർവീസ് സംഘടനകൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധമയുർത്തി. ഇതോടെ കരാർ ഉറപ്പിക്കുന്നതിൽനിന്ന് സർക്കാർ പിന്മാറി. ഇതോടെ പദ്ധതി പാളി.

ഒരാൾക്ക് വാർഷിക പ്രീമിയം 2992.48 രൂപയ്ക്കാണ് റിലയൻസ് കരാറിന് തയ്യാറായത്. ഇതിനായി ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും 250 രൂപവീതം മാസം ഈടാക്കും. പെൻഷൻകാരുടെ മെഡിക്കൽ അലവൻസിൽനിന്നും ജീവനക്കാരുടെ ശമ്പളത്തിൽനിന്നും പ്രീമിയം പിടിക്കാനായിരുന്നു തീരുമാനം. ജീവനക്കാരനും കുടുംബത്തിനും രണ്ടുലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പ് നൽകുന്ന പദ്ധതിയായിരുന്നു ഇത്. അവയവമാറ്റം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ മൂന്നുവർഷത്തേക്ക് ഒരു കുടുംബത്തിന് ആറുലക്ഷംകൂടി ലഭിക്കും ഗുരുതരരോഗചികിത്സ നടത്തുന്നവർക്ക് പോളിസി തുക തികഞ്ഞില്ലെങ്കിൽ മൂന്നുലക്ഷം രൂപകൂടി ഒരു കുടുംബംത്തിന് നൽകാൻ 25 കോടി രൂപയുടെ സഞ്ചിത നിധിയുണ്ടാക്കുമെന്നും പറഞ്ഞു. എന്നാൽ അപ്രധാന ആശുപത്രികളായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. ഇതോടെയാണ് എതിർപ്പ് ശക്തമായത്.

തുടർന്ന് റിലൻസുമായി പദ്ധതി വേണ്ടെന്ന് വച്ചു. ഈ വിഷയത്തിൽ യോഗം ധനവകുപ്പ് വിളിച്ച് ചേർത്തിട്ടുണ്ട്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാൻ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനാനേതാക്കളുടെ യോഗം 12-ന് സെക്രട്ടേറിയറ്റിൽ ചേരും. ചികിത്സാനിരക്ക് സംബന്ധിച്ച് ഇപ്പോൾ നിലവിലുള്ളത് പുതുക്കേണ്ടിവരും. അതിനായി വിദഗ്ധ മെഡിക്കൽ സംഘം ഉൾപ്പെടുന്ന കമ്മിറ്റി രൂപവത്കരിക്കും. ഇവർ രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. പ്രീമിയം തീരുമാനിച്ച് ടെൻഡർ നടപടികളിലേക്ക് നീങ്ങുമെന്നും ധനകാര്യ വകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP