Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് വിതരണ പ്രതിസന്ധി അവസാനിക്കുന്നത് ജില്ലാ കളക്ടർ മരുന്ന് വിതരണ കമ്പനികളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ; രണ്ടു ദിവസത്തിനകം കുടിശികയുടെ ആദ്യഘട്ടം നൽകുമെന്ന് സാംബശിവറാവു; ഇന്ന് മരുന്നു വിതരണവും നാളെ സ്റ്റെന്റ് വിതരണവും പുനഃസ്ഥാപിക്കാനും ധാരണ

കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് വിതരണ പ്രതിസന്ധി അവസാനിക്കുന്നത് ജില്ലാ കളക്ടർ മരുന്ന് വിതരണ കമ്പനികളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ; രണ്ടു ദിവസത്തിനകം കുടിശികയുടെ ആദ്യഘട്ടം നൽകുമെന്ന് സാംബശിവറാവു; ഇന്ന് മരുന്നു വിതരണവും നാളെ സ്റ്റെന്റ് വിതരണവും പുനഃസ്ഥാപിക്കാനും ധാരണ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് വിതരണം വീണ്ടും സാധാരണ നിലയിലാവും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് തീരുമാനം. മെഡിക്കൽ കോളേജിൽ നിന്ന് വിവിധ മരുന്നുവിതരണക്കാർക്കുള്ള കുടിശ്ശിക ഉടൻ നൽകുമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകി. മരുന്ന് വിതരണ സംഘടനക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കിട്ടാനുള്ളത് 30 കോടി രൂപയാണ്. ഇത് നൽകാത്തതിനെ തുടർന്നാണ് രണ്ടു ദിവസം മുൻപ് മരുന്ന് വിതരണം നിർത്തിയത്.

മരുന്നുകളുടെയും സ്റ്റെന്റുൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെയും വിതരണം പുനഃസ്ഥാപിക്കും. ജില്ലാ കലക്ടർ സാംബശിവറാവു വിതരണക്കാരുമായി നടത്തിയ ചർച്ചയിലാണ് വിതരണം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. വിതരണക്കാർക്കുള്ള കുടിശ്ശികയുടെ ആദ്യഘട്ടം രണ്ട് ദിവസത്തിനുള്ളിൽ നല്കാമെന്ന് കലക്ടർ ഉറപ്പ് നൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ കെ.പി സജീത്ത്കുമാറും ചർച്ചയിൽ പങ്കെടുത്തു.കുടിശ്ശിക നൽകാനുള്ള നടപടികൾ എടുത്തുകഴിഞ്ഞു.

രണ്ടുദിവസത്തിനുള്ളിൽ കുടിശ്ശികയുടെ ആദ്യഘട്ടം നൽകുമെന്നും കഴിവതുംവേഗം മരുന്നു കമ്പനികൾക്ക് കുടിശ്ശിക മുഴുവനായും നൽകുമെന്നും കളക്ടർ അറിയിച്ചു. സ്റ്റെന്റുകളുടെ വിതരണമടക്കം മുടങ്ങിയതോടെ മെഡിക്കൽ കോളേജിലെ കാത്ത് ലാബ് അടക്കം അടച്ചുപൂട്ടിയിരുന്നു. ഇതോടെ പലരുടേയും അടിയന്തര ശസ്ത്രക്രിയ അടക്കം മുടങ്ങുന്ന അവസ്ഥയുണ്ടായി. ഇതോടെയാണ് കളക്ടർ അടിയന്തര യോഗം വിളിച്ചുചേർത്തത്. മരുന്ന് വിതരണക്കാർക്ക് നിശ്ചിത സമയത്തിനുള്ളിൽ തുക നൽകുന്ന ഒരു സ്ഥിരം സംവിധാനം ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ആർ എസ് ബി വൈ, കാരുണ്യ, ട്രൈബൽ മെഡിസിൻ, കാഷ്വാലിറ്റി മെഡിസിൻ എന്നീ വിഭാഗങ്ങളിലായാണ് മെഡിക്കൽ കോളേജിൽ മരുന്നുവിതരണത്തിനുള്ള തുക ലഭിക്കുന്നത്. ഈ വിഭാഗത്തിൽപ്പെട്ട കുടിശ്ശിക തുക വിതരണത്തിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയിലേക്ക് മരുന്നു നൽകുന്ന വിതരണക്കാർക്ക് ഭാവിയിൽ കുടിശ്ശിക വരാത്തവിധം നിശ്ചിതസമയത്തിനുള്ളിൽ തുക വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും നടപ്പാക്കും. 75 വിവിധ വിതരണക്കാരാണ് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയിലേക്ക് നിലവിൽ മരുന്ന് നൽകുന്നത്.

സ്റ്റെന്റ് വിതരണം നിർത്തിയതിനെ തുടർന്ന് പതിനഞ്ചോളം ശസ്ത്രക്രിയകളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാറ്റിവെച്ചത്. പലരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് ജില്ലാ കളക്ടർ മരുന്ന് വിതരണ കമ്പനികളുമായി ചർച്ച നടത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ വിതരണക്കാർക്ക് കുടിശ്ശികയുടെ ആദ്യഘട്ടം നല്കും. ജൂലായ് 14നകം മുഴുവൻ തുകയും നല്കാമെന്ന് കലക്ടർ ഉറപ്പ് നല്കിയതായി വിതരണക്കാർ പറഞ്ഞു. മരുന്ന് വിതരണം ഇന്നും സ്റ്റെന്റ് വിതരണം നാളേയും പുനഃസ്ഥാപിക്കും. കോഴിക്കോടിന് പുറമെ സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളജുകളിലെ സ്റ്റെന്റ് കുടിശ്ശിക ഉടൻ നൽകണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടുമാരെ കാണാൻ വിതരണക്കാരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP