Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും എന്ന് ധനവകുപ്പ പ്രഖ്യാപിച്ച മെഡിസെപ് പദ്ധതി ത്രിശങ്കുവിൽ; റിലയൻസ് ജനറൽ ഇൻഷുറൻസുമായി ഇതുവരെയും കരാർ ഒപ്പിട്ടില്ല; സമാഹരിക്കാനായത് 70 ശതമാനം പേരുടെ വിവരങ്ങൾ മാത്രം; പ്രധാനപ്പെട്ട ആശുപത്രികളെയും എംപാനൽ ചെയ്തില്ല

ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും എന്ന് ധനവകുപ്പ പ്രഖ്യാപിച്ച മെഡിസെപ് പദ്ധതി ത്രിശങ്കുവിൽ; റിലയൻസ് ജനറൽ ഇൻഷുറൻസുമായി ഇതുവരെയും കരാർ ഒപ്പിട്ടില്ല; സമാഹരിക്കാനായത് 70 ശതമാനം പേരുടെ വിവരങ്ങൾ മാത്രം; പ്രധാനപ്പെട്ട ആശുപത്രികളെയും എംപാനൽ ചെയ്തില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിന്റെ മെഡിസെപ് ആരോഗ്യ പദ്ധതി ആഗസ്റ്റിലും തുടങ്ങാനാകില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്. കരാർ എടുത്ത റിലയൻസ് ജനറൽ ഇൻഷുറൻസുമായി സർക്കാർ ഇതുവരെ കരാർ ഒപ്പുവച്ചിട്ടില്ല. ഈ വർഷം ഏപ്രിലിൽ തുടങ്ങാനിരുന്ന പദ്ധതി പിന്നീട് ജൂണിൽ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പലവിധ പ്രശ്‌നങ്ങളിൽ ഉടക്കി നീണ്ട് പോയതിനാൽ ഓഗസ്റ്റ് ഒന്നിനു തുടങ്ങാൻ ധനവകുപ്പു തീരുമാനിച്ചിരുന്നു.

കരാർ ഒപ്പിടുന്നത് സംബന്ധിച്ച ഫയൽ ജോലികൾ പുരോഗമിക്കുന്നതേയുള്ളൂ. ഇതിനുശേഷമാണ് പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ കമ്പനിക്കു കൈമാറേണ്ടത്. ഇതിനകം 70ശതമാനം പേരുടെ വിവരങ്ങളാണു സമാഹരിച്ചത്.

നേരത്തേ റജിസ്‌ട്രേഷൻ നടത്തിയെങ്കിലും പിഴവുകൾ തിരുത്താൻ അവസരം നൽകിയിരുന്നു. ഇതിലും വീഴ്ചകൾ സംഭവിച്ചതിനാലാണു പട്ടിക തയാറാക്കൽ നീണ്ടുപോകുന്നത്. ഇതിനിടെ പദ്ധതിയിൽ എംപാനൽ ചെയ്ത നൂറോളം സ്വകാര്യ ആശുപത്രികളുടെ പട്ടിക പുറത്തുവന്നു. പ്രധാനപ്പെട്ട ആശുപത്രികളെ ഇനിയും എംപാനൽ ചെയ്തിട്ടില്ല.

തിരുവനന്തപുരം നഗരത്തിൽ മധ്യനിരയിലുള്ള രണ്ടു സ്വകാര്യ ആശുപത്രികളിൽ മാത്രമേ പദ്ധതിയുമായി സഹകരിക്കുന്നുള്ളൂ. മറ്റു ജില്ലകളിലെയും അവസ്ഥ ഇതുതന്നെ. ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും പ്രീമിയം ഇനത്തിൽ മാസം 250 രൂപ വീതമാണ് ഈടാക്കുന്നത്. 10 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്നാണ് സർക്കാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP