Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബിഎഡ് ബാച്ച് അനുവദിക്കാൻ മെത്രാനോട് കോഴ ചോദിച്ച കേസിലെ അവസാന പ്രതിയും മരിച്ചു; ഇനി കേസ് എഴുതി തള്ളുക മാത്രം വഴി

ബിഎഡ് ബാച്ച് അനുവദിക്കാൻ മെത്രാനോട് കോഴ ചോദിച്ച കേസിലെ അവസാന പ്രതിയും മരിച്ചു; ഇനി കേസ് എഴുതി തള്ളുക മാത്രം വഴി

കോഴിക്കോട്:  നിയമനടപടികളിലെ കാലതാമസം കേസിനെ തന്നെ കൊല്ലം. അഴിമതിക്കേസിൽ ജയലളിതയ്ക്ക് എതിരെ കോടതി വിധി വന്നത് പതിനാറ് വർഷത്തിന് ശേഷം. മീനങ്ങാടിയിലെ ബി.എഡ് കോഴക്കേസേ അന്വേഷണത്തിന് അത്രയും കാലപ്പഴക്കമില്ല. പക്ഷേ പത്തുകൊല്ലമായി. നടപടിക്രമങ്ങൾ തുടുന്നതിനിടെ കേസ് പിൻവലിക്കേണ്ട അവസ്ഥയാണ് ഉള്ളത്.

കേരളത്തിൽ ഏറെ രാഷ്ട്രീയ ചർച്ചയായതാണ് ബിഎഡ് കോഴക്കേസ്. മീനങ്ങാടിയിൽ ബിഎഡ് കോളജ് ആരംഭിക്കാൻ യാക്കോബായ സഭ മീനങ്ങാടി ഭദ്രാസനാധിപൻ ആയിരുന്ന ഡോ. യൂഹാനോൻ മാർ പീലക്‌സിനോസിനോട് വയനാട്ടിലെ മുസ്‌ലിം ലീഗ് നേതാക്കൾ കോഴ ചോദിച്ചെന്ന കേസ് ഉയർന്നത് 2004 ജനുവരി ഏഴിനാണ്. വിജിലൻസ് 2006ൽ കുറ്റപത്രവും നൽകി. പക്ഷേ കുറ്റപത്രത്തിനെതിരെ ഹൈക്കോടതിയിൽ നിയമയുദ്ധം. ഒടുവിൽ പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. എങ്കിലും കേസുമായി ഇനി മുന്നോട്ട് പോകാൻ കഴിയില്ല. എഴുതി തള്ളണമെന്ന വിജിലൻസിന്റെ ആവശ്യം കോടതി ഉടൻ അംഗീകരിക്കും.

കേസിൽ എൻ. മമ്മൂട്ടി, പി.സി. അഹമ്മദ്, പി.പി.വി. മൂസ എന്നീ മുസ്ലിം ലീഗ് നേതാക്കളായിരുന്നു പ്രതികൾ. ഇതിലെ അവസാന പ്രതിയും ഈ മാസം മരിച്ചു. പ്രതിയായിരുന്ന മുൻ എംഎൽഎ പി.പി.വി. മൂസ കഴിഞ്ഞ രണ്ടിനു മരിച്ചതോടെയാണ് കേസ് അവസാനിപ്പിക്കേണ്ട സ്ഥിതി വന്നത്. പ്രതികളായിരുന്ന മുസ്‌ലിം ലീഗ് നേതാക്കളായ എൻ. മമ്മൂട്ടി 2011ലും പി.സി. അഹമ്മദ് 2012ലും മരിച്ചു.

വിജിലൻസ് സ്‌പെഷൽ കോടതി ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന കേസ് ജഡ്ജി ഇല്ലാത്തതിനാൽ ഡിസംബർ ഒന്നിലേക്കു മാറ്റി. സ്‌പെഷൽ ജഡ്ജി വി. ജയറാം കഴിഞ്ഞ മെയ്‌ 13ന് അഡീഷനൽ ജില്ലാ ജഡ്ജിയായി കണ്ണൂരിലേക്കു സ്ഥലംമാറി പോയതാണ്. പകരം ആളെ നിയമിച്ചിട്ടില്ല. പ്രതികളെല്ലാവരും മരിച്ച വിവരം പ്രോസിക്യൂഷൻ ഔദ്യോഗികമായി കോടതിയെ അറിയിക്കുകയും കേസ് അവസാനിച്ചതായി ജഡ്ജി പ്രഖ്യാപിക്കുകയും ചെയ്യുന്ന നടപടി മാത്രമാണ് ഇനി ബാക്കിയുള്ളത്. 

കോഴിക്കോട് വിജിലൻസ് കോടതി 2006ൽ കുറ്റപത്രം നൽകി. ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. 2013ൽ ജനുവരിയിൽ ഹൈക്കോടതി പ്രതികളുടെ ഹർജി തള്ളി, കോഴിക്കോട് വിജിലൻസ് കോടതി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റപത്രം ശരിവച്ചു. തുടർന്നു കേസ് വീണ്ടും പരിഗണിച്ചപ്പോഴേക്കും പ്രതികളായ എൻ. മമ്മൂട്ടി, പി.സി. അഹമ്മദ് എന്നിവർ മരിച്ചു. എന്നാലും ഒരു പ്രതിയുള്ളതിനാൽ കേസുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം. എന്നാൽ പി.പി.വി. മൂസയുടെ മരണത്തോടെ അതു അവസാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP