Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പശുമോഷണം ആരോപിച്ച് ബംഗാളിൽ രണ്ട് പേരെ അടിച്ചു കൊന്നു; കൊലക്കുറ്റത്തിന് 14 പേർ അറസ്റ്റിൽ

പശുമോഷണം ആരോപിച്ച് ബംഗാളിൽ രണ്ട് പേരെ അടിച്ചു കൊന്നു; കൊലക്കുറ്റത്തിന് 14 പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊൽക്കത്ത: പശുമോഷണം ആരോപിച്ചു രണ്ട് പേരെ ആൾക്കൂട്ടം അടിച്ചുകൊന്നു. ബംഗാളിലെ കുച്ച്ബിഹാർ ജില്ലയിലാണ് പശുമോഷണം ആരോപിച്ച് ആൾക്കൂട്ടം രണ്ട് പേരെ തല്ലിക്കൊന്നത്. മാതാഭംഗ നിവാസികളായ പ്രകാശ് ദാസ് (32), റബിയുൽ ഇസ്ലാം (37) എന്നിവരാണു കൊല്ലപ്പെട്ടത്. കൊലക്കുറ്റത്തിന് 14 പേരെ അറസ്റ്റ് ചെയ്തു.

പിക്കപ് വാനിൽ 2 പശുക്കളുമായി പോകുമ്പോഴാണ് വ്യാഴാഴ്ച രാവിലെ 5.30ന് ആൾക്കൂട്ടം തടഞ്ഞുവച്ചതെന്നു പൊലീസ് പറഞ്ഞു. ഇരുവരെയും മർദിച്ച് അവശരാക്കിയ ശേഷം വാഹനത്തിനു തീയിട്ടു. പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം പ്രദേശത്തു നിന്നു മോഷണം പോയ പശുക്കളെ കടത്തുകയായിരുന്നുവെന്നാണ് ആരോപണം. ഈയിടെ, ബംഗാൾ നിയമസഭ പാസാക്കിയ ആൾക്കൂട്ട കൊലപാതകം തടയുന്ന നിയമത്തിനു ഗവർണറുടെ അംഗീകാരം ലഭിക്കാനുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP