Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും ഇറങ്ങിയോടിയ ആളെ കണ്ടെത്തി; ഉത്തരേന്ത്യക്കാരനായ 42കാരൻ മാനസിക വെല്ലുവിളി നേരിടുന്നയാൾ; ഇറങ്ങിയോടിയത് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനിരിക്കെ

മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും ഇറങ്ങിയോടിയ ആളെ കണ്ടെത്തി; ഉത്തരേന്ത്യക്കാരനായ 42കാരൻ മാനസിക വെല്ലുവിളി നേരിടുന്നയാൾ; ഇറങ്ങിയോടിയത് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇറങ്ങി ഓടിയ ആളെ കണ്ടെത്തി. കോവിഡ് നെഗറ്റീവായ ഇദ്ദേഹത്തിന് മാനസികമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനിരിക്കെയാണ് ഇയാൾ ആശുപത്രിയിൽ നിന്ന് ഓടിയത്. ഉത്തരേന്ത്യക്കാരനായ ഇദ്ദേഹത്തിന് 42 വയസുണ്ട്. ഇയാളെ ഇപ്പോൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്.

അതിനിടെ, കോരളത്തിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചത്. 73 വയസായിരുന്നു. മെയ് 25-നാണ് മീനാക്ഷി അമ്മാൾ ചെന്നൈയിൽ നിന്നും പാലക്കാട് എത്തിയത്. തുടർന്ന് ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടിൽ ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മെയ് 28-ന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് മീനാക്ഷി അമ്മാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇവരുടെ ആദ്യത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെങ്കിലും. മരണശേഷം അയച്ച സാംപിൾ ആണ് കോവിഡ് പൊസീറ്റീവായത്. ഇവർക്ക് നേരത്തെ പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ സംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്നു തന്നെ നടത്തും. മീനാക്ഷി അമ്മാളിന്റെ മരണത്തോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ പതിനൊന്നായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP