Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധശ്രമവും ബോംബേറുമുൾപ്പെടെ നിരവധികേസുകളിൽ പ്രതിയായ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ മുങ്ങി; മെർഷിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

വധശ്രമവും ബോംബേറുമുൾപ്പെടെ നിരവധികേസുകളിൽ പ്രതിയായ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ മുങ്ങി; മെർഷിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: വധശ്രമവും ബോംബേറുമുൾപ്പെടെ നിരവധികേസുകളിൽ പ്രതിയായ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ മുങ്ങി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുളവൂർ ആലപ്പാട്ട് വീട്ടിൽ മെർഷി എന്നുവിളിക്കുന്ന മെർഷിദിനെ തിരഞ്ഞാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. മൂവാറ്റുപുഴ പൊലീസ് ചാർജ്ജ ചെയ്ത ക്രൈം നമ്പർ 3022/19 -ലെ പ്രതിയാണ് മെർഷി.

ഐ പി സി 341,324,427,294 ബി,308.440 എന്നീവകുപ്പുകളാണ് ഈ കേസ്സിൽ ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ മൂവാറ്റുപുഴ പൊലീസിൽ അറിയിക്കണമെന്നാണ് ലുക്കഔട്ട് നോട്ടിസിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇയാൾക്കെതിരെ നിരവധി കേസ്സുകളുണ്ടെന്നും പൊന്നിരിക്കകണ്ടം മേഖലയിൽ ഇയാൾ നിരന്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നെന്നും കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുമായി കശപിശപതിവായിരുന്നെന്നുമാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.

സ്വകാര്യ കോളേജ് വിദ്യാർത്ഥികളെ കൊല്ലാൻ ശ്രമിച്ചതായുള്ള പരാതിയിലാണ് ഇയാൾക്കെതിരെ കസ്സെടുത്തിട്ടുള്ളതെന്നും അടിമാലിയിൽ ബോംബേറുകേസ്സിൽ ഇയാൾ പ്രതിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. നെല്ലിക്കുഴി ഗവ.യൂ പി സ്‌കൂളിലെ ക്ലർക്കായിരുന്നു മെർഷി.

അടുത്തിടെ മൂവാറ്റുപുഴ ഡി ഇ ഒ യുട പരിധിയിൽ വരുന്ന മാറാടി സർക്കാർ സ്‌കൂളിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നു. കേസിൽപ്പെട്ടതോടെ ഇയാളെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തതായിട്ടാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP