Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംഇഎസ് വിമൻസ് കോളജിൽ പർദ്ദക്ക് നിരോധനം; ലെഗിൻസിനും ജീൻസിനും വിലക്ക്; ഫസൽ ഗഫൂറിന്റെ നിലപാട് നടപ്പിലാക്കാൻ ഉറച്ച മാനേജ്‌മെന്റ്; എതിർപ്പുമായി രക്ഷിതാക്കൾ

എംഇഎസ് വിമൻസ് കോളജിൽ പർദ്ദക്ക് നിരോധനം; ലെഗിൻസിനും ജീൻസിനും വിലക്ക്; ഫസൽ ഗഫൂറിന്റെ നിലപാട് നടപ്പിലാക്കാൻ ഉറച്ച മാനേജ്‌മെന്റ്; എതിർപ്പുമായി രക്ഷിതാക്കൾ

കോഴിക്കോട്: മുഖം മറച്ചുള്ള പർദ്ദ കേരളത്തിന് യോജിച്ചതല്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ എംഇഎസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ കനത്ത എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ അന്നുയർന്ന എതിർപ്പുകളെ ധൈര്യമായി നേരിടുകയും ചെയ്തു അദ്ദേഹം. ഇപ്പോൾ ചെയർമാന്റെ നിലപാട് നടപ്പിലാക്കാൻ തയ്യാറായി രംഗത്തെത്തിയിരിക്കയാണ് എം ഇഎസ് കോളേജ് മാനേജ്‌മെന്റ്. കോഴിക്കോട് എം.ഇ.എസ് വിമൻസ് കോളജിൽ പർദ്ദ ധരിച്ചെത്തുന്നത് നിരോധിച്ചുകൊണ്ട് നോട്ടീസ് നൽകിയിരിക്കയാണ്.

അടുത്ത മാസം ഒന്നു മുതലാണ് നിരോധനം പ്രാബല്യത്തിൽ വരിക. രണ്ട് ദിവസം മുമ്പ് കോളജിൽ ക്ലാസുകൾ തോറും ഇക്കാര്യം നോട്ടീസ് മുഖാന്തിരം അറിയിച്ചു. ജൂലൈ ഒന്നുമുതൽ പർദ്ദ, ലെഗിൻസ്, ജീൻസ് എന്നിവ ധരിക്കാൻ പാടില്ലെന്നാണ് അറിയിപ്പ്. ഇത് ധരിച്ചെത്തുന്നവരെ ക്ലാസിൽ കയറ്റില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചതായി വിദ്യാർത്ഥികൾ പറയുന്നു.

ഇതിനെതിരെ പ്രതിഷേധവുമായി ചില വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ക്ലാസുകളിൽ നോട്ടീസ് നൽകിയ ഉടൻ തന്നെ ഇവർ തീരുമാനത്തോടുള്ള വിജോയിപ്പ് അദ്ധ്യാപകരെ അറിയിച്ചതാണ്. എന്നാൽ മാനേജ്‌മെന്റ് തീരുമാനമാണെന്നും തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും അദ്ധ്യാപകർ അറിയിക്കുകയായിരുന്നു.

ഇതോടെ എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ. ജൂലൈ ഒന്നാം തിയ്യതി നിരോധിച്ച വസ്ത്രങ്ങൾ ധരിച്ചെത്തി പ്രതിഷേധം രേഖപ്പെടുത്താനാണ് ഇവരുടെ തീരുമാനം. കൂടാതെ ന്യൂനപക്ഷ കമ്മീഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകാനും വിദ്യാർത്ഥി സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

ഈ വർഷം മുതൽ എം.ഇ.എസിൽ ഡിഗ്രി ഒന്നാം വർഷം ചേരുന്നവർക്ക് യൂണിഫോം ഏർപ്പെടുത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് പർദ്ദയ്ക്കും മറ്റും നിരോധനം ഏർപ്പെടുത്തിയത് എന്നാണ് എം.ഇ.എസ് മാനേജ്‌മെന്റിന്റെ വിശദീകരണം. മുസ്‌ലീങ്ങൾ മുഖം മൂടുന്ന പർദ്ദ ധരിക്കുന്നതിനെതിരെ ഫസൽ ഗഫൂർ നേരത്തെരംഗത്തെതത്ിയിരുന്നു. പർദ്ദ കേരള വസ്ത്രമല്ലെന്നും അറേബ്യൻ നാടുകളിൽ മാത്രമാണ് സ്ത്രീകൾ പർദ്ദ ഉപയോഗിക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പർദ്ദ ഇസ്‌ലാമിന് യോജിച്ച വേഷമല്ലെന്നും തുണി കൂടിയാൽ സംസ്‌കാരം കൂടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കു വഴിവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP