Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിവ്യഗോപിനാഥിന്റെ വെളിപ്പെടുത്തൽ അർധസത്യമെന്ന് അലൻസിയർ; മുറിയിൽ കയറിയത് സൗഹൃദത്തിന്റെ പേരിൽ; മറ്റ് ഉദ്ദ്യേശങ്ങൾ ഇല്ലായിരുന്നു!മദ്യലഹരിയിൽ ദ്വയാർഥപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണെന്നും നടൻ

ദിവ്യഗോപിനാഥിന്റെ വെളിപ്പെടുത്തൽ അർധസത്യമെന്ന് അലൻസിയർ; മുറിയിൽ കയറിയത് സൗഹൃദത്തിന്റെ പേരിൽ; മറ്റ് ഉദ്ദ്യേശങ്ങൾ ഇല്ലായിരുന്നു!മദ്യലഹരിയിൽ ദ്വയാർഥപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണെന്നും നടൻ

തിരുവനന്തപുരം:തനിക്കെതിരെ മീ ടൂ ക്യാമ്പെയ്‌നിലൂടെ വെളിപ്പെടുത്തൽ നടത്തിയ ദിവ്യ ഗോപിനാഥിന്റെ ആരോപണങ്ങളിൽ പകുതി സത്യമെന്ന് അലൻസിയർ.സൗഹൃദത്തിന്റെ പേരിലാണ് ദിവ്യയുടെ മുറിയിൽ കയറിയത്. മറ്റ് ഉദ്ദേശ്യങ്ങളില്ലായിരുന്നു. മദ്യലഹരിയിൽ ദ്വയാർഥപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. ദിവ്യയോട് ് അന്നേ മാപ്പുപറയുകയും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നുവെന്നും അലൻസിയർ വ്യക്തമാക്കി.താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും എല്ലാവരോടും സൗഹാർദപരമായാണ് പെരുമാറിയതെന്നുമാണ് അലൻസിയറിന്റെ വിശദീകരണം.

തന്റെ നാലാമത്തെ ചിത്രത്തിലാണ് അലൻസിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും ദിവ്യ നേരത്തെ പേരു പറയാതെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയിൽ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫേസ്‌ബുക്ക് ലൈവിൽ എത്തിയത്. പ്രലോഭനശ്രമങ്ങളുമായാണ് തുടക്കംമുതൽ അലൻസിയർ തന്നെ സമീപിച്ചത്. അലൻസിയർ തന്റെ മുറിയിലേക്ക് വന്ന് കടന്നുപിടിക്കാൻ ശ്രമിച്ചെന്നും ദിവ്യ പറഞ്ഞു.

താൻ ആർത്തവസമയത്ത് ക്ഷീണം കാരണം സംവിധായകനോട് അനുവാദം ചോദിച്ച് മുറിയിലേക്ക് വിശ്രമിക്കാൻ വന്നപ്പോഴായിരുന്നു ഇത്. മുറിക്കകത്ത് താൻ കടന്നതിനു പിന്നാലെ വാതിലിൽ മുട്ട് കേട്ടു. വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ അലൻസിയർ നിൽക്കുന്നത് കണ്ടു. തുടർച്ചയായി മുട്ടിക്കൊണ്ടിരുന്നപ്പോൾ സംവിധായകനെ വിളിച്ച് വിവരം പറഞ്ഞു. ഒരാളെ വിടാമെന്ന് സംവിധായകൻ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ഓടാമെന്നു കരുതി വാതിൽ തുറന്നപ്പോൾ അലൻസിയർ ബലമായി അകത്തു കയറി കുറ്റിയിട്ടു. തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ കോളിങ് ബെല്ലടിച്ചു. വാതിൽ ചാടിത്തുറന്നപ്പോൾ അസിസ്റ്റന്റ് ഡയറക്ടറാണ്. അലൻസിയറിന്റെ ഷോട്ടാണ് അടുത്തതെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചു കൊണ്ടുപോയെന്നും ദിവ്യ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP