Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇനി അങ്ങോട്ടുള്ള എന്റെ യാത്രകൾക്ക് കൂട്ടായി ഹെക്ടറുമുണ്ടാകും'; അ‍ഞ്ച് മാസത്തെ കാത്തിരിപ്പിനൊടുവിൽ റെഡ് വെെൻ നിറത്തിലെ എംജി ഹെക്ടർ സ്വന്തമാക്കി രചന നാരായണൻകുട്ടി; സന്തോഷം പങ്കുവെച്ച് താരം

'ഇനി അങ്ങോട്ടുള്ള എന്റെ യാത്രകൾക്ക് കൂട്ടായി ഹെക്ടറുമുണ്ടാകും'; അ‍ഞ്ച് മാസത്തെ കാത്തിരിപ്പിനൊടുവിൽ റെഡ് വെെൻ നിറത്തിലെ എംജി ഹെക്ടർ സ്വന്തമാക്കി രചന നാരായണൻകുട്ടി; സന്തോഷം പങ്കുവെച്ച് താരം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ :  എംജി മോട്ടറിന്റെ ഇന്റർനെറ്റ് എസ്‍‌യുവി ഹെക്ടർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടി രചന നാരായൺകുട്ടി. ബുക്ക് ചെയ്തിട്ട് അഞ്ചു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്റർനെറ്റ് എസ്‌‍യുവി ലഭിച്ചത് എന്നാണ് രചന സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. വൈൻ റെഡ് നിറത്തിലുള്ള വാഹനമാണ് രചന വാങ്ങിയത്. ഇനി അങ്ങോട്ടുള്ള തന്റെ യാത്രകൾക്ക് കൂട്ടായി ഹെക്ടറുമുണ്ടാകും എന്നും സന്തോഷത്തോടെ രചന പറയുന്നു. നേരത്തെ ലെനയും ഹെക്ടർ സ്വന്തമാക്കിയിരുന്നു.

ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ എംജിയുടെ ആദ്യ വാഹനം ഹെക്ടർ ജൂണിലാണ് വിപണിയിലെത്തുന്നത്. രാജ്യത്തെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എന്ന പേരിലെത്തിയ വാഹനം പെട്ടെന്നു തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. ഇതുവരെ ഏകദേശം 13000ൽ അധികം ഹെക്ടറുകൾ നിരത്തിലെത്തിയിട്ടുണ്ട്. കുറഞ്ഞ വിലയും പ്രീമിയം സെഗ്‍മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വൻ ജനപ്രീതിക്കു പിന്നിൽ.

ജനപ്രീതിയിൽ മുന്നേറുകയാണ് ഇന്റർനെറ്റ് എസ്‌യുവി എംജി ഹെക്റ്റർ. കഴിഞ്ഞ മാസം മാത്രം 3239 ഹെക്ടറുകളാണ് നിരത്തിലെത്തിയത്. നേരത്തെ ഹെക്ടറിന്റെ ഉൽപ്പാദനം 10,000 പിന്നിട്ടതായി എം ജി മോട്ടോർ ഇന്ത്യ അറിയിച്ചിരുന്നു. പ്രതീക്ഷിച്ചതിലേറെ ആവശ്യക്കാർ എത്തിയതോടെ ഹെക്ടറിനുള്ള ബുക്കിങ് എം ജി മോട്ടോർ താൽക്കാലികമായി നിർത്തിയിരുന്നു. കഴിഞ്ഞ ജൂൺ 27ന് അരങ്ങേറിയ ഹെക്ടറിനു ദിവസങ്ങൾക്കകം 28,000 ബുക്കിങ്ങാണു ലഭിച്ചത്. തുടർന്ന് സെപ്റ്റംബർ 29ന് എം ജി മോട്ടോർ ഇന്ത്യ ഹെക്ടർ ബുക്കിങ് പുനഃരാരംഭിച്ചു, ഒപ്പം ഹെക്ടർ വകഭേദങ്ങളുടെ വിലയിൽ 30,000 - 40,000 രൂപയുടെ വർധന നടപ്പാക്കുകയും ചെയ്തു. അവതരണം കഴിഞ്ഞ് അഞ്ചു മാസത്തോളമാകുമ്പോൾ 42,000 പേരാണു ഹെക്ടർ ബുക്ക് ചെയ്തു കാത്തിരിക്കുന്നത്.

നാല് എൻജിൻ - ഗീയർബോക്സ് സാധ്യതകളോടെയാണു ഹെക്ടർ വിൽപ്പനയ്ക്കുള്ളത്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനു കൂട്ടായി മാനുവൽ, ഡി സി ടി ഓട്ടമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാണ്. മൈൽഡ് ഹൈബ്രിഡ് അസിസ്റ്റ് സഹിതമുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രമാണ്. രണ്ടു ലീറ്റർ ടർബോ ഡീസൽ ഗീയർബോക്സും മാനുവൽ ട്രാൻസ്മിഷനോടെ മാത്രമാണു വിൽപനയ്ക്കുള്ളത്. ഏകദേശം 12.48 ലക്ഷം മുതൽ പെട്രോൾ എൻജിനുള്ള അടിസ്ഥാന വകഭേദമായ സ്റ്റൈലിന് 12.18 ലക്ഷം രൂപ 17.28 ലക്ഷം രൂപ വരെയാണ് ഷോറൂം വില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP