Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംജി സർവ്വകലാശാല അടിയന്തര സിന്തിക്കേറ്റ് നാളെ; മാർക്ക് ദാന വിവാദത്തിൽ സർവ്വകലാശാല നടപടിയെടുക്കും; നാളത്തെ സിൻഡിക്കേറ്റ് വൈസ് ചാൻസലറുടെ അഭാവത്തിൽ പ്രോ. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ; ജലീലിന് തിരിച്ചടിയായേക്കും

എംജി സർവ്വകലാശാല അടിയന്തര സിന്തിക്കേറ്റ് നാളെ; മാർക്ക് ദാന വിവാദത്തിൽ സർവ്വകലാശാല നടപടിയെടുക്കും; നാളത്തെ സിൻഡിക്കേറ്റ് വൈസ് ചാൻസലറുടെ അഭാവത്തിൽ പ്രോ. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ; ജലീലിന് തിരിച്ചടിയായേക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; എം.ജി സർവകലാശാലയുടെ അടിയന്തര സിൻഡിക്കേറ്റ് യോഗം നാളെ ചേരും സർവ്വകലാശാല മാർക്ക് ദാന വിവാദത്തിൽ സർവ്വകലാശാല നടപടിയെടുക്കും. വിവാദവുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

സർവ്വകലാശാലയെ സർക്കാർ അനൗദ്യോഗികമായി നിലപാട് അറിയിച്ചു. സ്വയംഭരണ സ്ഥാപനമായതിനാൽ ഔദ്യോഗിക നിർദ്ദേശം നൽകില്ലെന്നാണ് സൂചന. തുടർനടപടി എന്താകുമെന്ന് അടുത്ത സർവ്വകലാശാല സിൻഡിക്കേറ്റിൽ തീരുമാനമാകുമെന്നാണ് വിവരം.

നാളെ എംജി സർവ്വകലാശാല അടിയന്തര സിൻഡിക്കേറ്റ് ചേരുന്നുണ്ട്. വൈസ് ചാൻസലറുടെ അഭാവത്തിൽ പ്രോ വൈസ് ചാൻസലറുടെ അധ്യക്ഷതയിലാണ് സിൻഡിക്കേറ്റ് ചേരുക. വിവാദമായ മാർക്ക് ദാനം പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട്.

വിവാദങ്ങളുണ്ടാകാൻ കാരണമായ പ്രശ്നങ്ങളെല്ലാം സിൻഡിക്കേറ്റിൽ ചർച്ച ചെയ്യും. ബി.ടെക്. പരീക്ഷാഫലം വന്നശേഷം മാർക്ക് നൽകി വിദ്യാർത്ഥികളെ ജയിപ്പിച്ചതിൽ സർക്കാർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാർക്ക് ദാനം അക്കാദമിക് കൗൺസിലിന്റെ ശുപാർശ വാങ്ങി ക്രമപ്പെടുത്തിയേക്കും. അല്ലെങ്കിൽ ഈ നടപടി റദ്ദാക്കാൻ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP