Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ജില്ലാ തലത്തിൽ ശേഖരിക്കും; പഞ്ചായത്ത്തല പ്രത്യേക ക്യാമ്പുകൾ വഴി വിവരം ശേഖരിക്കാൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനം

സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ജില്ലാ തലത്തിൽ ശേഖരിക്കും; പഞ്ചായത്ത്തല പ്രത്യേക ക്യാമ്പുകൾ വഴി വിവരം ശേഖരിക്കാൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ  തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ജില്ല തലത്തിൽ ശേഖരിക്കും. പഞ്ചായത്ത് തലത്തിൽ പ്രത്യേക ക്യാമ്പുകൾ വഴിയാകും വിവരങ്ങൾ ശേഖരിക്കുന്നത്. മന്ത്രി വി. എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് വിവര ശേഖരണം നടത്താൻ തീരുമാനിച്ചത്. പൊലീസ്, റെവന്യൂ, തൊഴിൽ വകുപ്പ് എന്നിവരുടെ സഹായത്തോടു കൂടിയാകും വിവരശേഖരണം നടത്തുന്നത്.

സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ വിവരശേഖരണം ആണ് നടത്തുന്നത്.
ജില്ലയിൽ നിന്ന് പ്രത്യേക ട്രെയിനുകളിൽ 26000ഓളം അതിഥി തൊഴിലാളികൾ ആണ് സ്വദേശത്തേക്ക് മടങ്ങിയത്. ജില്ലയിൽ ആകെ 80000ഓളം തൊഴിലാളികൾ ആണ് ഉണ്ടായിരുന്നത്. കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്‌നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കളക്ടർ എം. എസ് മാധവിക്കുട്ടി, ഡെപ്യൂട്ടി കളക്ടർ ഷാജഹാൻ, എസ്. പി കെ കാർത്തിക്, ഡി. സി. പി. ജി പൂങ്കുഴലി, ജില്ല മെഡിക്കൽ ഓഫീസർ എം കെ കുട്ടപ്പൻ, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് ഓഫീസർ മാത്യൂസ് നുമ്പേലി തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP