Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിയുടേയും ചെന്നിത്തലയുടേയും പേരിൽ 'ക്ഷീര ബ്രാൻഡ്' ! മൂന്നു തവണ ക്ഷീര വകുപ്പ് നിരോധിച്ച പ്ലാന്റിൽ നിന്നും സംസ്ഥാനത്തേക്കൊഴുകുന്നത് മായം കലർന്ന പാൽ; ക്യാൻസറും കരൾ രോഗവും പിടിപെട്ടേക്കാവുന്ന വിഷം കേരളത്തിലേക്കൊഴുകുമ്പോഴും സർക്കാരിന്റെ ഭാഗത്ത് നിന്നും അനക്കമില്ല; തമിഴ്‌നാട്ടിൽ നിന്നും വരുന്ന പാലിൽ കേരളത്തിന്റെ വിലാസവും !

പിണറായിയുടേയും ചെന്നിത്തലയുടേയും പേരിൽ 'ക്ഷീര ബ്രാൻഡ്' ! മൂന്നു തവണ ക്ഷീര വകുപ്പ് നിരോധിച്ച പ്ലാന്റിൽ നിന്നും സംസ്ഥാനത്തേക്കൊഴുകുന്നത് മായം കലർന്ന പാൽ; ക്യാൻസറും കരൾ രോഗവും പിടിപെട്ടേക്കാവുന്ന വിഷം കേരളത്തിലേക്കൊഴുകുമ്പോഴും സർക്കാരിന്റെ ഭാഗത്ത് നിന്നും അനക്കമില്ല; തമിഴ്‌നാട്ടിൽ നിന്നും വരുന്ന പാലിൽ കേരളത്തിന്റെ വിലാസവും !

മറുനാടൻ ഡെസ്‌ക്‌

വാളയാർ : പിണറായിയുടേയും ചെന്നിത്തലയുടേയും പേരിൽ പാൽ ബ്രാൻഡ്. കേരളത്തിലേക്ക് മായം കലർന്ന പാൽ എത്തുന്നത് നേതാക്കന്മാരുടെ പേരിൽ. ക്ഷീര വകുപ്പ് മൂന്നു തവണ നിരോധിച്ച ഡയറിയിൽ നിന്നുമാണ് കേരളത്തിലേക്ക് 15ൽ അധികം വ്യാജ ബ്രാൻഡുകളുടെ പേരിൽ പാലൊഴുകുന്നത്. തമിഴ്‌നാട്ടിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്. എന്നാൽ കേരളത്തിലെ വിലാസം രേഖപ്പെടുത്തി കവറിലാക്കിയാണ് സംഭവം അതിർത്തി കടന്നെത്തുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം.

ക്യാൻസർ അടക്കം മാരക രോഗങ്ങൾക്ക് കാരണമായേക്കാവുന്ന രാസവസ്തുക്കളാണ് ഇവയിൽ അടങ്ങിയിരിക്കുന്നതെന്നാണ് സൂചന. സമാന മേൽവിലാസത്തിൽ പതിനഞ്ചിലധികം ഇനം കവർ പാൽ ദിവസേന കേരളത്തിന്റെ വിവിധ ജില്ലകളിലെ വിപണിയിലെത്തുന്നു. വാളയാർ അതിർത്തിയിൽ നിന്നും ഇത്തരം പാൽ കണ്ടെത്തി എന്ന വാർത്ത മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ സംസ്ഥാനം ആശങ്കയിലാണ്. മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.

പിണറായിൽ നിന്നാണ് വരുന്നതെന്നും മുഖ്യമന്ത്രിയുടെ പേരിൽ പാലിറക്കാമോ എന്ന് ചോദിച്ചയുടൻ തന്നെ ഇടപാടുറപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പിണറായിയിൽ നിന്നാണ് വരുന്നതെന്നും മുഖ്യമന്ത്രിയുടെ നാടിന്റെ പേരിൽ ഒരു കവർ പാൽ വിപണിയിലിറക്കാനുള്ള താൽപര്യവും പറഞ്ഞു. ഉടൻ വന്നു മറുപടി. ഇടപാടുറപ്പിച്ചാൽ അടുത്തദിവസം വേണമെങ്കിലും പിണറായി പാൽ പുറത്തിറക്കാം.

മായം കലർത്തിയതിന്റെ പേരിൽ പലതവണ നിരോധിച്ച ബ്രാൻഡിൽ എങ്ങനെ കവർ പാൽ വിപണിയിലിറക്കാനാകും എന്ന് പിന്നീട് സംശയമായി. ഇടപാടുറപ്പിക്കാൻ തെളിവായി തന്നത് വിവിധ ജില്ലകളിലെ കടകളിലേക്ക് പ്ലാന്റിൽ നിന്ന് പതിവായി പോകുന്ന വ്യത്യസ്തയിനം പേരുകളിലുള്ള പാൽ കവറുകളായിരുന്നു. ഓരോതവണ ക്ഷീരവകുപ്പ് നിരോധിക്കുമ്പോഴും മറ്റ് പേരുകളിൽ കവർ പാൽ പുറത്തിറക്കുന്നതാണ് രീതി. ചേരുവയും മായവുമെല്ലാം പഴയ അളവിൽ തന്നെ. അർബുദത്തിനും കരളിന്റെ പ്രവർത്തനം നിലയ്ക്കാനും കാരണമായേക്കാവുന്ന മായമുണ്ടെന്നാണ് ക്ഷീര വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

പിണറായി മിൽക്കിന്റെ കവർ തയാറാക്കാൻ പാലക്കാട് നഗരത്തിലെ ഒരു പ്രമുഖ ഡിസൈനിങ് സെന്ററിന്റെ മേൽവിലാസം നൽകി. സ്ഥലത്തെത്തി ഏജൻസിയുടെ പേരറിയിച്ചപ്പോൾ തന്നെ എല്ലാ വ്യാജ രേഖകളും ചേർത്ത് പുതിയ കവർ തയാറാക്കി നൽകി. പാലിന്റെ നിലവാരത്തെക്കുറിച്ച് വഴിയിലൊരിടത്തും പരിശോധിക്കാറില്ല. കുറഞ്ഞ നിരക്കിൽ തമിഴ്‌നാട്ടിൽ നിന്ന് പാലെത്തിച്ച് പാൽപൊടി ചേർത്ത് വിറ്റാൽ നല്ല ലാഭം കിട്ടുമെന്നും പ്ലാന്റ് നടത്തിപ്പുകാരന്റെ പ്രേരണ. നമ്മുടെ ആരോഗ്യസുരക്ഷയുടെ പ്രാഥമിക അടയാളമായ പാൽ ആരുടെ പേരിട്ടു വേണമെങ്കിലും ദിവസേന വീട്ടിലെത്തിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP