Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈയിൽ കാശില്ലെങ്കിലും തത്കാലം പാൽ വില കൂട്ടില്ലെന്ന് മിൽമ; ലിറ്ററിന് ആറ് രൂപ കൂട്ടണമെന്ന് മേഖലായൂണിയനുകൾ ആവശ്യപ്പെട്ടെങ്കിലും തീരുമാനം മാറ്റി വച്ച് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്; സാമ്പത്തിക പ്രതിസന്ധി സർക്കാരിനെ ബോധ്യപ്പെടുത്താനും ധാരണ

കൈയിൽ കാശില്ലെങ്കിലും തത്കാലം പാൽ വില കൂട്ടില്ലെന്ന് മിൽമ; ലിറ്ററിന് ആറ് രൂപ കൂട്ടണമെന്ന് മേഖലായൂണിയനുകൾ ആവശ്യപ്പെട്ടെങ്കിലും തീരുമാനം മാറ്റി വച്ച് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ്; സാമ്പത്തിക പ്രതിസന്ധി സർക്കാരിനെ ബോധ്യപ്പെടുത്താനും ധാരണ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാൽവില കൂട്ടേണ്ടെന്ന് മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് തീരുമാനം. പകരം മിൽമയുടെ സാമ്പത്തികപ്രതിസന്ധി സർക്കാരിനെ ബോധ്യപ്പെടുത്തും. കർഷകരെ സർക്കാർ സഹായിക്കണമെന്നും ആവശ്യപ്പെടും. പ്രതിസന്ധി പരിഹരിക്കാൻ ലിറ്ററിന് ആറുരൂപ കൂട്ടണമെന്ന് മേഖലായൂണിയനുകൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മിൽമയുടെ തീരുമാനം.

ശുപാർശ വന്നാലും അതിന് അനുമതി കൊടുക്കുന്ന കാര്യം സംശയമാണെന്ന് മന്ത്രി കെ രാജു പറഞ്ഞിരുന്നു. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതിനകം രണ്ടു തവണ വില കൂട്ടിയിരുന്നു. ഇനി ഒരു തവണ കൂടി കൂട്ടുന്നത് തിരിച്ചടിയാകുമെന്ന് കരുതിയാണ് സർക്കാർ നീക്കം. മിൽമയുടെ സാമ്പത്തിക പ്രതിസന്ധി സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനൊപ്പം ലിറ്ററിന് മൂന്നു രൂപ കർഷകർക്ക് ഇൻസെന്റീവ് നൽകണമെന്ന് സർക്കാരിനോട് ബോർഡ് അഭ്യർത്ഥിക്കും.

പാൽവില ലീറ്ററിന് ആറുരൂപവരെ വർധിപ്പിക്കണമെന്ന് മേഖല യൂണിയനുകൾ മിൽമക്ക് ശിപാർശ നൽകിയിരുന്നു. കാലിത്തീറ്റയുടെ വില കൂടി, വേനൽക്കാലത്ത് പാലിന് ക്ഷാമം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാൽ ഇറക്കുമതി ചെയ്യണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വില വർധനക്ക് മിൽമ ലക്ഷ്യമിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP