Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷമായതോടെ തമിഴ്‌നാട്ടിൽ നിന്ന് പാല് ഇറക്കുമതി ചെയ്യാനൊരുങ്ങി മിൽമ; തമിഴ്‌നാട്ടിൽ നിന്ന് ഒന്നരലക്ഷം ലിറ്റർ പാൽ വാങ്ങാൻ ധാരണ; മൂന്നുമാസത്തേക്ക് നിരക്കിലാണ് മിൽമ പാൽ വാങ്ങുന്നത് ലിറ്ററിന് 40രൂപ നിരക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സംസ്ഥാനത്ത് പാൽക്ഷാമം രൂക്ഷമായതോടെ തമിഴ്‌നാടിന്റെ സഹായം തേടി മിൽമ. ദിവസവും തമിഴ്‌നാട്ടിൽ നിന്ന് ഒന്നരലക്ഷം ലിറ്റർ പാൽ വാങ്ങാനാണ് ധാരണയായിരിക്കുന്നത്. മൂന്നുമാസത്തേക്ക് ലിറ്ററിന് 40രൂപ നിരക്കിലാണ് മിൽമ പാൽ വാങ്ങുന്നത്. വെള്ളിയാഴ്ചയോടെ തമിഴ് നാട്ടിൽ നിന്ന് പാൽ ലഭിച്ചു തുടങ്ങും.

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് കേരളത്തിന് പാൽ നൽകാൻ തമിഴ് നാട് തീരുമാനിച്ചത്.മിൽമ അധികൃതർ തമിഴ് നാട് കോ - ഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷനുമായി ചർച്ച നടത്തിയിരുന്നു.

അതേസമയം, ലിറ്ററിന് 40 രൂപ നിരക്കിൽ വാങ്ങുന്ന പാൽ സംസ്‌കരിച്ച് വിപണിയിൽ എത്തിക്കുമ്പോൾ ലിറ്ററിന് മിൽമയ്ക്ക് ഒരു രൂപ നഷ്ടമാണ്. എന്നാൽ, പാലിന്റെയും പാൽ ഉല്പന്നങ്ങളുടെയും വില വർദ്ധിപ്പിക്കാതെ നഷ്ടം എങ്ങനെ പരിഹരിക്കാമെന്നതാണ് മിൽമയുടെ വെല്ലുവിളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP