Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അരലിറ്റർ കുപ്പിവെള്ളത്തിനും പ്ലാസ്റ്റിക് നിരോധനം ബാധകം; നിരോധനത്തിൽ നിന്നും ഒഴിവാക്കിയ പ്ലാസ്റ്റിക്കുകളുടെ സംസ്‌കരണ ഉത്തരവാദിത്തം ഉത്പാദകർക്കെന്നും മുഖ്യമന്ത്രി

അരലിറ്റർ കുപ്പിവെള്ളത്തിനും പ്ലാസ്റ്റിക് നിരോധനം ബാധകം; നിരോധനത്തിൽ നിന്നും ഒഴിവാക്കിയ പ്ലാസ്റ്റിക്കുകളുടെ സംസ്‌കരണ ഉത്തരവാദിത്തം ഉത്പാദകർക്കെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തിൽ കൂടുതൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ. അരലിറ്റർ കുപ്പിവെള്ളത്തിന് നിരോധനം ബാധകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിരോധനത്തിൽനിന്ന് ഒഴിവാക്കിയ പ്ലാസ്റ്റിക്കിന്റെ സംസ്‌കരണ ഉത്തരവാദിത്വം നിർമ്മാതാക്കൾക്കാണ്. പുനരുപയോഗ ശേഷിയില്ലാത്ത പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞിട്ട് കേരളം 50 ദിവസം പിന്നിട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുണി, പേപ്പർ എന്നിവകൊണ്ടുള്ള കാരിബാഗുകൾ മാത്രമേ അനുവദിക്കൂ. നിരോധനത്തിൽനിന്ന് ക്ലിങ് ഫിലിം ഒഴിവാക്കിയിരുന്നു. ഇതിനൊപ്പം, അരലിറ്ററിനു മുകളിൽവരുന്ന കുടിവെള്ളബോട്ടിലുകളും ബ്രാൻഡഡ് ജ്യൂസ് ബോട്ടിലുകളും നിരോധനത്തിൽനിന്ന് ഒഴിവാക്കിയവയിൽപ്പെടും. എന്നാൽ, ഇവയുടെയും സംസ്‌കരണത്തിന്റെ ഉത്തരവാദിത്വം ഉത്പാദകർക്കാണ്.

മുൻകൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങൾ, പയർവർഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ, മുറിച്ചുവെച്ചിരിക്കുന്ന മത്സ്യം, മാംസം എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകളെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധനത്തോട് ജനങ്ങൾ നല്ലരീതിയിലാണു സഹകരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള അനുഭവം പരിശോധിച്ചാണ് പ്ലാസ്റ്റിക് നിരോധനത്തിൽ സർക്കാർ കൂടുതൽ വ്യക്തതവരുത്തിയതെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP