Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഴ മാറിയെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ പിൻവലിച്ചത് ഖനനത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം; കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ അനുമതി നൽകിയത് 129 ക്വാറികൾക്ക്

മഴ മാറിയെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ പിൻവലിച്ചത് ഖനനത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം; കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ അനുമതി നൽകിയത് 129 ക്വാറികൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രകൃതിയുടെ പ്രതികാരത്തിൽ നിന്നും പാഠം പഠിക്കാതെ സർക്കാർ. ഉരുൾപൊട്ടലിനെത്തുടർന്ന് ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം സർക്കാർ പിൻവലിച്ചത് മഴ മാറി എന്ന കാരണം പറഞ്ഞ്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഖനനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയത്. മഴ കുറഞ്ഞ സാഹചര്യത്തിൽ ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പുകൾ പിൻവലിച്ചതിനെ തുടർന്നാണ് നിയന്ത്രണവും നീക്കിയത്. അതിതീവ്ര മഴ കുറഞ്ഞതിനാലും മണ്ണിന്റെ ഈർപ്പം കുറഞ്ഞതിനാലും ഖനന നിരോധനം പിൻവലിക്കുന്നു എന്നാണ് മെനിങ് ആൻഡ് ജിയോളജി ഡയറക്ടർ കെ.ബിജു ഐഎഎസിന്റെ ഉത്തരവിലുള്ളത്. എല്ലാ ക്വാറി ഉടമകൾക്കും ഉത്തരവിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. പ്രാദേശികമായി കലക്ടർമാർ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിരോധനം തുടരും.

കനത്ത മഴയിൽ വയനാട് പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും അതിശക്തമായ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് ഖനനത്തിന് നിരോധനം ഏർപ്പെടുത്തിയത്. വീട്-കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് നീക്കം ചെയ്യുന്നതടക്കം എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 129 ക്വാറികൾക്കാണ് സംസ്ഥാനത്ത് അനുമതി ലഭിച്ചത്. ലൈസൻസുള്ള 750 ക്വാറികളാണ് സംസ്ഥാനത്തുള്ളത്. പാരിസ്ഥിതിക അനുമതി ഉള്ള ക്വാറികളുടെ പ്രവർത്തനം തടഞ്ഞാൽ കോടതി നടപടികളെ നേരിടേണ്ടിവരുമെന്നാണ് മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP