Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിഫ്ബിയെ ഏൽപിച്ച റോഡുകളുടെ ഉത്തരവാദിത്വം പൊതുമരാമത്തിന്റെ ബാധ്യതയല്ല; കിഫ്ബിക്ക് കൈമാറിയ റോഡുകളെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് കേൾക്കേണ്ടി വരുന്നത് നിരവധി പരാതികൾ; ദേശീയപാത വികസം ഈ സർക്കാരിന്റെ കാലത്ത് നടപ്പിലാകില്ലെന്ന് തുറന്നടിച്ച് മന്ത്രി ജി സുധാകരൻ

കിഫ്ബിയെ ഏൽപിച്ച റോഡുകളുടെ ഉത്തരവാദിത്വം പൊതുമരാമത്തിന്റെ ബാധ്യതയല്ല; കിഫ്ബിക്ക് കൈമാറിയ റോഡുകളെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് കേൾക്കേണ്ടി വരുന്നത് നിരവധി പരാതികൾ; ദേശീയപാത വികസം ഈ സർക്കാരിന്റെ കാലത്ത് നടപ്പിലാകില്ലെന്ന് തുറന്നടിച്ച് മന്ത്രി ജി സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനേയും കിഫ്ബിയേയും കുറ്റപ്പെടുത്തി പൊതുമരമാത്ത് മന്ത്രി ജി.സുധാകരൻ.കിഫ്ബിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത റോഡ് വികസനത്തിന്റെ പേരിലാണ് കൊമ്പുകോർക്കുന്ന പ്രസ്താവനയുമായി സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.

കിഫ്ബിയെ ഏൽപിച്ച റോഡുകളുടെ ഉത്തരവാദിത്വം പൊതുമരാമത്തിന്റെ ബാധ്യതയല്ലെന്നും സുധാകരൻ ആഞ്ഞടിച്ചു. കിഫ്ബിക്ക് കൈമാറിയ റോഡുകളെക്കുറിച്ച് നിരവധി പരാതികൾ പൊതുമരാമത്ത് വകുപ്പിന് ഏൽക്കേണ്ടി വന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ദേശീയപാത വികസം എന്ന സ്വപ്‌നം ഈ സർക്കാരിന്റെ കാലത്ത് നടക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. .ധനമന്ത്രി തോമസ് ഐസക്ക് നടപ്പിൽ വരുത്തിയ സാമ്പത്തിക സംവിധാനമാണ് കിഫ്ബിക്ക് കീഴിൽ നടപ്പിലാക്കുന്നത്.


കിഫ്ബി പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ല. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർ എന്ത് റിപ്പോർട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥർ അത് വെട്ടും. ചെയ്യാനാകുന്ന പണി മാത്രം പൊതുമരാമത്ത് വകുപ്പ് എടുത്താൽ മതിയെന്നും ജി സുധാകരൻ പറഞ്ഞു.

'കിഫ്ബിയിലെ കാര്യങ്ങളിൽ ഇടപെടേണ്ട കാര്യം പൊതുമരാമത്ത് എഞ്ചിനീയർമാർക്കില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്തുകൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്നിക്കൽ എക്സാമിനറായിരിക്കുന്ന ഉദ്യോഗസ്ഥൻ അത് വെട്ടും. അയാൾ ഒരു രാക്ഷസനാണ്. അയാൾ ഭകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും പിടിച്ചുവെക്കാൻ അയാൾക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യൻ അവിടെയിരിക്കുന്നത്.

ചീഫ് എഞ്ചിനീയർ കൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കുന്നത് എക്സിക്യുട്ടീവ് എഞ്ചിനീയറായ സി.ടി.ഇ ആണ്. ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ. അവിടെ സി.ടി.ഇ ആയി ഒരു ചീഫ് എഞ്ചിനീയറെ നിയമിക്കാൻ തയ്യാറാവണം. ധനവകപ്പ് അതിന് തയ്യാറാവുന്നില്ല. ഇതൊക്കെ ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ എന്നേ മെച്ചപ്പെടുമായിരുന്നു.

നിർമ്മാണവും അറ്റകുറ്റ പണികളും കിഫ്ബിയെ ഏൽപ്പിച്ചതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ല. ചെയ്യാനാവുന്ന പണി മാത്രം പൊതുമരാമത്ത് എഞ്ചിനീയർമാർ ഏറ്റെടുത്താൽ മതി. സ്‌കൂളുകളുടെ പണി ഏറ്റെടുക്കേണ്ട. അതെല്ലാം തദ്ദേശ സ്ഥാപനങ്ങൾ ചെയ്താൽ മതി. കഴിയാത്ത പണി ഏറ്റെടുക്കുന്നതിലൂടെ തീർക്കാൻ കഴിയാതെ പേരുദോഷവും പരാതിയും കേൾക്കേണ്ടി വരും. ബന്ധപ്പെട്ട വകുപ്പുകൾ എഴുതി നൽകിയാൽ മാത്രം അത്തരം വകുപ്പുകൾ ഏറ്റെടുത്താൽ മതി',സുധാകരൻ പറഞ്ഞു.

കേരള സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) .1999ൽ മുതലാണ് കേരളത്തിന്റെ അടിസ്ഥാന വികസപദ്ധതികൾക്കായി പ്രവർത്തിച്ച് പോരുന്നത്.

റോഡുകൾ, അടിസ്ഥാനവികസങ്ങൾ പ്രളയദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ സാമ്പത്തിക നടപ്പ് പദ്ധതികൾക്ക് കിഫ്ബി ഫണ്ട് വഴിയാണ് ധനസമാഹരണം നടത്തി പ്രവർത്തിച്ച് പോരുന്നത്. കിഫ്ബി പദ്ധതിയിലുൾപ്പെട്ട റോഡുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിനേയും ധനമന്ത്രിയേയും വിമർശിച്ച് സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP