Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പാട് ഖനനം നിർത്തിവയ്ക്കാനാവില്ലെന്ന് ആവർത്തിച്ച് ഇ.പി.ജയരാജൻ; പ്രതിഷേധക്കാർ സർക്കാരുമായി സഹകരിക്കണം; ആലപ്പാട്ടുകാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി

ആലപ്പാട് ഖനനം നിർത്തിവയ്ക്കാനാവില്ലെന്ന് ആവർത്തിച്ച് ഇ.പി.ജയരാജൻ; പ്രതിഷേധക്കാർ സർക്കാരുമായി സഹകരിക്കണം; ആലപ്പാട്ടുകാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഖനനം നിർത്തിവയ്ക്കാനാകില്ലെന്ന് ആവർത്തിച്ച് ഇ.പി.ജയരാജൻ. ആലപ്പാട്ടുകാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണ്. സീ വാഷിങ് പുനരാരംഭിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയുള്ള അവസ്ഥയിൽ ഖനനം നിർത്തി കമ്പനി പൂട്ടാൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും ജയരാജൻ പറഞ്ഞു.

പ്രതിഷേധക്കാർ സമരം നിർത്തി സർക്കാരുമായി സഹകരിക്കണം. കരിമണൽ കേരളത്തിന്റെ സമ്പത്താണ്. അതുപയോഗിക്കാൻ പാടില്ലെന്ന് പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇ പി ജയരാജൻ പറഞ്ഞു.

ഖനനം പൂർണ്ണമായും നിർത്തിയാൽ സമരം നിർത്താമെന്ന് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എംഎൽഎയുമായി നടത്തിയ ചർച്ചയിൽ സമരസമിതി ആവർത്തിച്ചിരുന്നു. ഖനനം പൂർണ്ണമായും നിർത്താനാവില്ലെന്നും സീ വാഷ് മാത്രം നിർത്താമെന്നുമായിരുന്നു സർക്കാർ സമരസമിതിയെ അറിയിച്ചിരുന്നത്. എന്നാൽ ഖനനം നിർത്തണമെന്ന ഉറച്ച നിലപാട് തുടരുകയാണ് അലപ്പാട് സമരമസമിതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP