Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാട്ടുതീയിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 7.5 ലക്ഷം ധനസഹായം; മരിച്ചവരുടെ കുടുംബത്തിൽ നിന്ന് ഒരാൾക്ക് ജോലി നൽകുന്നതും പരിഗണനയിൽ; സംഭവത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി കെ രാജു

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: കാട്ടുതീയിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് താൽക്കാലിക ധനസഹായമായി 7.5 ലക്ഷം വീതം അനുവദിക്കും മന്ത്രി അഡ്വ കെ. രാജു.തൃശ്ശൂർ വടക്കാഞ്ചേരി കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാൻ ശ്രമിക്കവേ മരണപ്പെട്ട ഫോറസ്റ്റ് വാച്ചർമാരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായമായി 7.5 ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് വനംവകുപ്പ് മന്ത്രി

കെ. രാജു അറിയിച്ചു. 5 ലക്ഷം രൂപ സർക്കാരിൽ നിന്നാണ് ഇപ്പോൾ അനുവദിക്കുക.ഇതിന് പുറമേ പെരിയാർ ടൈഗർ ഫൗണ്ടേഷനിൽ നിന്നും 2.5 ലക്ഷം രൂപ കൂടി അനുവദിക്കാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.

കാട്ടുതീയിൽപ്പെട്ട് മരണമടഞ്ഞവരുടെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മരണാനന്തര ചടങ്ങുകൾക്കും ചികിത്സയ്ക്കുമുള്ള ചെലവുകൾ സർക്കാർ വഹിക്കും.കാട്ടുതീക്കെതിരെ പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിൽ എച്ച്എൻഎല്ലിന്റെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും.

കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു.വടക്കാഞ്ചേരി പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എച്ച് എൻ എൽ പ്ലാന്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൂന്ന് വാച്ചർമാർ മരിച്ചത്.പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബൽ വാച്ചർ ദിവാകരൻ കെ യു, താൽക്കാലിക വാച്ചമാരായ വേലായുധൻ എ.കെ., ശങ്കരൻ വി.എ. എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച പകൽ ഒന്നരയോടെയാണ് മേഖലയിൽ തീ ആളിക്കത്താൻ തുടങ്ങിയത്. സ്ഥലത്തെത്തിയ വനം വകുപ്പിലെ ഉദ്യോഗസ്ഥരായ 14 പേരും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ തീയണച്ചു. എന്നാൽ, വൈകിട്ട് അഞ്ചരയോടെ ശക്തമായ കാറ്റടിച്ചതോടെ വീണ്ടും തീ ആളിപ്പടരുകയായിരുന്നു. ഇത് അണയ്ക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

വലിയ ഉയരത്തിൽ നിൽക്കുന്ന മുൾപ്പടർപ്പിലേക്ക് തീ ആളിയതോടെ വനം വകുപ്പ് ജീവനക്കാരുടെ ശരീരത്തിലേക്കും തീ പടർന്നു. പലരും തീക്കുള്ളിൽ അകപ്പെട്ടു. പ്രദേശമാകെ കനത്ത പുകയുയർന്നതോടെ രക്ഷാപ്രവർത്തനവും ദുഷ്‌കരമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP