Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്തിനേയും വർഗീയമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഭ്രാന്തന്മാരാണ് വിവാദത്തിന് പിന്നിൽ; കേരളാ ടൂറിസത്തിന്റെ പരസ്യം വിവാദമായതിന് പിന്നാലെ മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ ടൂറിസം പേജിലെ ബീഫ് ഫ്രൈ പരസ്യം വിവാദത്തിലായതിന് പിന്നാലെ മറുപടിയുമായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്തിനേയും വർഗീയമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഭ്രാന്തന്മാരാണ് വിവാദത്തിന് പിന്നിലെന്ന് കടകംപള്ളി പ്രതികരിക്കുന്നു.

ബീഫ് ഫ്രൈയുടെ ചിത്രം പോസ്റ്റ് ചെയ്ത കേരള ടൂറിസം വകുപ്പിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തുവന്നിരുന്നു. കേരള ടൂറിസം വകുപ്പ് ട്വിറ്റ് ചെയ്ത ബീഫ് ഫ്രൈയുടെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും, ഗോഭക്തരെ അപമാനിക്കുന്നതാണെന്നുമായിരുന്നു വിഎച്ച്പിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ടൂറിസത്തെയാണോ, ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നത് എന്ന ചോദ്യവുമായാണ് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ രംഗത്തെത്തിയത്. ശങ്കരാചാര്യരുടെ പുണ്യഭൂമിയിൽ നിന്നാണോ ഈ ട്വീറ്റെന്നും, കോടിക്കണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതല്ലേ ഇതെന്നും വിനോദ് ബൻസാൽ ട്വീറ്റിൽ കുറിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP