Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശ ബന്ധവും രോ​ഗബാധിതരുമായി സമ്പർക്കവുമില്ല; ആദ്യ പരിശോധനാ ഫലം നെ​ഗറ്റീവും രണ്ടാമത്തേത് പോസിറ്റീവും; കൊറോണ ബാധിതനായ പോത്തൻകോട് സ്വദേശിയുടെ ആരോ​ഗ്യ നിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വിദേശ ബന്ധവും രോ​ഗബാധിതരുമായി സമ്പർക്കവുമില്ല; ആദ്യ പരിശോധനാ ഫലം നെ​ഗറ്റീവും രണ്ടാമത്തേത് പോസിറ്റീവും; കൊറോണ ബാധിതനായ പോത്തൻകോട് സ്വദേശിയുടെ ആരോ​ഗ്യ നിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശിയുടെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അദ്ദേഹത്തിന് വിവിധങ്ങളായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇയാളുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന റിപ്പോർട്ട് ലഭിച്ചത്. ഈ സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ സ്രവം വീണ്ടും പരിശോധിക്കും. സ്രവം ആലപ്പുഴ, തിരുവനന്തപുരം ലാബുകളിലേക്കാണ് സ്രവം അയക്കുക. ഇദ്ദേഹത്തിന് അറുപത്തിയെട്ട് വയസുണ്ട്.

അതേസമയം, പോത്തൻകോട് സ്വദേശിക്ക് വിദേശബന്ധവും രോഗബാധിതരുമായി സമ്പർക്കവുമില്ലാത്തതും ആശങ്കക്കിടയാക്കുന്നു. സാമൂഹിക വ്യാപനമാണോ എന്നാണ് സംശയം. ബന്ധുക്കളുടെ യാത്രവിവരങ്ങളടക്കം പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.

അതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ ചികിൽസിച്ച 14 ഡോക്ടർമാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചതായി സൂചനയുണ്ട്. ഏഴ് പിജി ഡോക്ടർമാരോടും ഏഴ് ഹൗസ് സർജന്മാരോടുമാണ് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുള്ളത്. നഴ്‌സുമാർ അടക്കം പത്തോളം മറ്റ് ജീവനക്കാരും നിരീക്ഷണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP