Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പാർട്ടി എന്ത് ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ചാലും പൂർണ്ണ സന്തോഷത്തോടെ ഏറ്റെടുക്കും'; 'തദ്ദേശവകുപ്പ് മന്ത്രി എന്ന നിലയിൽ ആത്മാർഥമായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്'; മന്ത്രിസഭയിൽ അഴിച്ചു പണി നടത്താൻ സിപിഎം തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ

'പാർട്ടി എന്ത് ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ചാലും പൂർണ്ണ സന്തോഷത്തോടെ ഏറ്റെടുക്കും'; 'തദ്ദേശവകുപ്പ് മന്ത്രി എന്ന നിലയിൽ ആത്മാർഥമായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്'; മന്ത്രിസഭയിൽ അഴിച്ചു പണി നടത്താൻ സിപിഎം തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചു പണി നടത്താൻ സിപിഎം തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലിൽ. പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും പൂർണ സന്തോഷത്തോടെ ഏറ്റെടുക്കും. തദ്ദേശവകുപ്പ് മന്ത്രി എന്ന നിലയിൽ ആത്മാർഥമായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. തദ്ദേശവകുപ്പ് ഏകീകരണം അവസാനഘട്ടത്തിലാണ്. 250 സെക്രട്ടറിമാരും എണ്ണൂറോളം എൻജിനിയർമാരും ഉൾപ്പെടെ 2000 പേരെ വകുപ്പിൽ നിയമിക്കാനായി. ചരിത്രത്തിൽ ആദ്യമായി തദ്ദേശവകുപ്പിന്റെ പദ്ധതിച്ചെലവ് 90 ശതമാനത്തിനു മുകളിലും നികുതിപിരിവ് 70 ശതമാനത്തിനും മുകളിലെത്തിക്കാൻ കഴിഞ്ഞുവെന്നും ജലീൽ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഇ.പി. ജയരാജനെ തിരികെ കൊണ്ടുവരുന്നതിനൊപ്പം മന്ത്രിമാർ വഹിക്കുന്ന നിലവിലെ വകുപ്പുകളിൽ ചില മാറ്റങ്ങൾ കൊണ്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നു. ഇതുപ്രകാരം തദ്ദേശമന്ത്രി കെ.ടി. ജലീലിന് ഉന്നതവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പുകൾ നൽകുമെന്നാണ് കോടിയേരി അറിയിച്ചത്.

ഉന്നതവിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ളതിനാലാണു കെ.ടി.ജലീലിനു വകുപ്പ് നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.കെ.പി ജലീൽ ഇന്ന് കൈകാര്യം ചെയ്യുന്ന മറ്റ് വകുപ്പുകൾ വെൽഫെയർ ഓഫ് മൈനോറിറ്റീസും, വഖഫ്, ഹജ്ജ് പിൽഗ്രിമേജും കെ.ടി ജലീൽ തന്നെ കൈകാര്യം ചെയ്യും. വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളും കെ.ടി ജലീലിന് നൽകണമെന്നാണ് പാർട്ടിയുടെ അഭിപ്രായം. പൊതു വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കാൻ പുനക്രമീകരണം വേണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് കേരളത്തിൽ പ്രത്യേക കേന്ദ്രീകരണം വരണമെന്നുമുള്ളതുകൊണ്ട് ഒരു മന്ത്രി പ്രത്യേകമായി അത് ശ്രദ്ധിക്കണം എന്ന കാഴ്‌ച്ചപ്പാടിലാണ് ഇത്തരം ഒരു വിഭജനവും വകുപ്പുകളിൽ മാറ്റവും വരുത്തി ഒരു പുനഃസംഘടന വരുത്തണമെന്ന നിർദ്ദേശം സിപിഎം തയാറാക്കി എൽഡിഎഫിന് മുന്നിൽ സമർപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എൽഡിഎഫിൽ ചർച്ച ചെയ്യുന്നതനുസരിച്ച് മറ്റ് ക്രമീകരണങ്ങൾ മുഖ്യമന്ത്രി ഏർപ്പെടുത്തുന്നതായിരിക്കും. ഇതാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സിപിഎം നിർദ്ദേശമെന്നും കോടിയേരി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP