Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ത് മണിക്ക് നിശ്ചയിച്ച നഗരസഭാ അദാലത്തിന് പറഞ്ഞതിലും നേരത്തെയെത്തി; മന്ത്രിയുടെ തലക്കനമില്ലാതെ ഓരോ പരാതികളും ക്ഷമാപൂർവ്വം കേട്ട് പരിഹരിച്ചു;മടക്കം അവസാന പരാതിയും കേട്ട ശേഷം രാത്രി എട്ടിന്; ഊണും ഉറക്കവുമില്ലാതെ മന്ത്രി ജലീൽ താരമായത് ഇങ്ങനെ

പത്ത് മണിക്ക് നിശ്ചയിച്ച നഗരസഭാ അദാലത്തിന് പറഞ്ഞതിലും നേരത്തെയെത്തി; മന്ത്രിയുടെ തലക്കനമില്ലാതെ ഓരോ പരാതികളും ക്ഷമാപൂർവ്വം കേട്ട് പരിഹരിച്ചു;മടക്കം അവസാന പരാതിയും കേട്ട ശേഷം രാത്രി എട്ടിന്; ഊണും ഉറക്കവുമില്ലാതെ മന്ത്രി ജലീൽ താരമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഗരസഭയുടെ കെട്ടിട നിർമ്മാണ ഫയൽ തീർപ്പാക്കൽ അദാലത്തിൽ തുടക്കം മുതൽ രാത്രി വൈകി അദാലത്ത് അവസാനിക്കും വരെ സജീവ സാന്നിധ്യമായി മന്ത്രി കെ ടി ജലീൽ താരമായി.ഊണും ഉച്ചമയക്കവുമില്ലാതെ മന്ത്രി കെ. ടി . ജലീലും മേയർ വി. കെ . പ്രശാന്തും . ഇന്നലെ രാവിലെ പത്തരയോടെ ആരംഭിച്ച അദാലത്ത് രാത്രി എട്ടുമണിയോടെയാണ് അവസാനിക്കുവരെ പരാതികൾ കേട്ടു.എല്ലാ പരാതികളും കേട്ട് തീർപ്പാക്കി തീർന്നിട്ടാണ് ഇരുവരും മടങ്ങിയത് ഏറെ വൈകി.ആകെ ലഭിച്ച 314 പരാതികളിൽ 278 എണ്ണത്തിൽ തീരുമാനമായി. ബാക്കി സമയബന്ധിതമായി തീർക്കും. വൈകിട്ട് 6 മണി വരെ 200 ഓളം അപേക്ഷകൾ പരിഗണിച്ചതിൽ 130 ഓളം തീർപ്പാക്കിയിരുന്നു . നേരത്തേ സ്വീകരിച്ച 278 അപേക്ഷകൾക്ക് പുറമേ ഇന്നലെ 36 അപേക്ഷകൾ കൂടി ലഭിച്ചിരുന്നു.

അദാലത്ത് തുടങ്ങുന്ന സമയം രാവിലെ പത്ത് മണിയായിരുന്നുവെങ്കിലും 9. 50ഓടെതന്നെ മന്ത്രി നഗരസഭയിലെത്തി. പിന്നട് മേയർ ഡെപ്യൂട്ടി മേയർ എന്നിവർക്കൊപ്പം അദാലത്ത് നടക്കുന്ന കൗൺസിൽ ഹാളിലേക്ക് പോയി. അഴിമതിക്കും കളമൊരുക്കുന്ന കാലതാമസം പരമാവതി ഒഴിവാക്കണമെന്ന ആമുഖത്തോടെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചു. എല്ലാവരും എല്ലായിപ്പോഴും ഒരേ സ്ഥാനത്തുണ്ടാകില്ല. ഇന്ന് കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർ നാളെ അവരുടെ മക്കൾ ഒരോ ആവശ്യങ്ങൽക്ക് പോകുമ്പോൾ സർക്കാർ ജീവനക്കാരുടെ ഭാഗത്ത് നിന്നും കാലതാമസം വരുന്നതിനെക്കുറിച്ച് മാത്രം ഒന്ന് ചിന്തിച്ചാൽ മതി. അവിമതിക്കാരായ ഉദ്യോഗസ്ഥരല്ല തങ്ങളുടെ മാതാ പിതാക്കൾ എന്ന് കേൾക്കാനായിരിക്കും ഭാവി തലമുറ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അദാലത്തിൽ പരാതികളുമായി എത്തുന്നവർക്ക് പുറത്ത് റജിസ്‌ട്രേഷൻ നടത്തി ടോക്കൻ നൽകിയിരുന്നു. പിന്നീട് വാർഡ് തലത്തിൽ രൂപീകരിച്ചിരുന്ന കൗണ്ടറുകളിൽ ഫയൽ പരിശോധിച്ച ശേഷം മന്ത്രിയും മേയറുമുൾപ്പെടെയുള്ളവരിരുന്ന മേശയിലേക്ക് ഫോർവേഡ് ചെയ്തത്.തന്റെ മുന്നിലെത്തുന്നവരുടെ പരാതികൾ ക്ഷമാപൂർവ്വം കേട്ട ശേഷം ഉദ്.യോഗസ്ഥരോട് കാര്യങ്ങൾ ആരാഞ്ഞ് വേണ്ട നടപടികൾ കൈയുടനെ സ്വീതകരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതി അദാലത്തിലെത്തിയവർ പുകഴ്‌ത്തുന്നത് കേൾക്കാമായിരുന്നു. മാസങ്ങൾ കയറി ഇറങ്ങിയിട്ടും അനുഭാവപൂർണമായ് തീരുമാനമെടുക്കാത്ത ഉദ്യോഗസ്ഥരെ്കകുറിച്ചുള്ള പരാതികൾ അദ്ദേഹം ക്ഷമാപൂർവ്വം കേൾക്കുകയായിരുന്നു.

ചെറിയ ചെറിയ കാരണങ്ങളുടെ പേരിൽ തടയപ്പെട്ടിരുന്ന അപേക്ഷകളാണ് ഇന്നലെ തീർപ്പാക്കിയതിലേറെയും. ഇതിൽ മന്ത്രി കെ. ടി . ജലീലോ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി. കെ . ജോസോ ഒപ്പിട്ടുനൽകിയതോടെ പെട്ടെന്ന് തീർപ്പായി. ബി. ടി. ആറിൽ വയലെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും, 2008-ന് മുൻപ് പുരയിടമായി മാറിയിട്ടുള്ളതുമായ ഭൂമിയിൽ വീട് നിർമ്മിക്കുന്നതിനുള്ള അപേക്ഷകളിൽ അടിയന്തര നടപടിയെടുത്തു.

മേയർ വി.കെ.പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സെക്രട്ടറി നരസിംഹുഗാരി റെഡ്ഡി , വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ വഞ്ചിയൂർ പി. ബാബു, ആർ.സതീഷകുമാർ, കെ.ശ്രീകുമാർ, സഫീറാബീഗം, ആർ.ഗീതാഗോപാൽ എന്നിവർ സംസാരിച്ചു. കളക്ടർ വെങ്കടേസപതി , എൽ.എസ്.ജി.ഡി. ചീഫ് എൻജിനിയർ പി.എസ്.സജികുമാർ, ചീഫ് ടൗൺപ്ലാനർ കെ.രമണൻ, റീജിയണൽ ടൗൺപ്ലാനർ എം വിശാരി, കോർപ്പറേഷൻ എൻജിനിയർ ജോളി വർഗ്ഗീസ്, എൽ.എസ്.ജിഡി, ടൗൺപ്ലാനിങ്, റവന്യൂ ഉദ്യോഗസ്ഥർ, കൃഷി ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP