Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകാശവും ഭൂമിയും പിളർന്നാലും നിലപാടുകളിൽ മാറ്റം വരുത്തില്ല; മനുഷ്യന്റെ നന്മയ്ക്കായി ചെയ്യുന്നത് മഹാ അപരാധവും തെറ്റുമാണെങ്കിൽ ആവർത്തിക്കാൻ തന്നെയാണ് തീരുമാനം; മാർക്ക് ദാന വിവാദത്തിൽ പുത്തൻ ന്യായീകരണവുമായി മന്ത്രി കെ ടി ജലീൽ

ആകാശവും ഭൂമിയും പിളർന്നാലും നിലപാടുകളിൽ മാറ്റം വരുത്തില്ല; മനുഷ്യന്റെ നന്മയ്ക്കായി ചെയ്യുന്നത് മഹാ അപരാധവും തെറ്റുമാണെങ്കിൽ ആവർത്തിക്കാൻ തന്നെയാണ് തീരുമാനം; മാർക്ക് ദാന വിവാദത്തിൽ പുത്തൻ ന്യായീകരണവുമായി മന്ത്രി കെ ടി ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാർക്ക് ദാന വിഷയത്തിൽ അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്നും നിയമത്തിനും ചട്ടത്തിനും തന്റെ മനസിലെ നന്മയെ തടയാനാകില്ലെന്നും മന്ത്രി കെ.ടി.ജലീൽ. കോഴിക്കോട് മുക്കത്ത് ബി.പി.മൊയ്തീൻ സേവാമന്ദിറിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നിൽവരുന്ന പ്രശ്നങ്ങളോട് മനുഷ്യത്വപരമായി സമീപിക്കാൻ വ്യക്തികൾക്കും ജനപ്രതിനിധികൾക്കും സാധിക്കണം എന്ന് പറഞ്ഞാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീണ്ടും ന്യായീകരണവുമായി രംഗത്തെത്തിയത്.

തന്റെ മുന്നിലെത്തിയ കുട്ടിയുടെ ദൈന്യത മാത്രമാണ് നിയമത്തിനും ചട്ടത്തിനും അപ്പുറമായി താൻ പരിഗണിച്ചത്. ആ വിദ്യാർത്ഥിക്ക് അനുകൂലമായ നടപടി സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് എല്ലാവരും തന്നെ പ്രതിസ്ഥാനത്ത് നിർത്തുമായിരുന്നു എന്നും മന്ത്രി പറഞ്ഞു.

'ചട്ടങ്ങളും നിയമങ്ങളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്. മനുഷ്യന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. എന്നാൽ ഇതെല്ലാം ചട്ടങ്ങൾക്ക് എതിരാണെങ്കിൽ, മഹാ അപരാധവും തെറ്റുമാണെങ്കിൽ ഒരു പൊതുപ്രവർത്തകൻ എന്നനിലയിൽ ആ തെറ്റ് ആവർത്തിക്കാൻ തന്നെയാണ് തന്റെ തീരുമാനം', മന്ത്രി വിശദീകരിച്ചു. ആകാശവും ഭൂമിയും പിളർന്നാലും നിലപാടുകളിൽ മാറ്റംവരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP