Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹൈദരാബാദിൽ പ്രതികളെ വെടിവെച്ചു കൊന്നത് അംഗീകരിക്കാനാവില്ല: വെടിവച്ച് കൊന്നാൽ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും: ഇങ്ങനെ പോയാൽ എന്നെയും നിങ്ങളെയും കൊല്ലും, പ്രധാനമന്ത്രിയെ വരെ കൊല്ലും, ഇതു രാജ്യത്തിനു ഭൂഷണമല്ല; പ്രതികരണവുമായി എംഎം മണി

ഹൈദരാബാദിൽ പ്രതികളെ വെടിവെച്ചു കൊന്നത് അംഗീകരിക്കാനാവില്ല: വെടിവച്ച് കൊന്നാൽ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും: ഇങ്ങനെ പോയാൽ എന്നെയും നിങ്ങളെയും കൊല്ലും, പ്രധാനമന്ത്രിയെ വരെ കൊല്ലും, ഇതു രാജ്യത്തിനു ഭൂഷണമല്ല; പ്രതികരണവുമായി എംഎം മണി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഹൈദരാബാദ് പീഡനക്കേസ് പ്രതികളെ വെടിവച്ചു കൊന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച് കൊന്നാൽ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വെടിവയ്‌പ്പ് ശീലമായാൽ ആരെയും കൊല്ലുന്ന അവസ്ഥയിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നെടുങ്കണ്ടത്ത് ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

‘വെടിവയ്പ് ശീലമായാൽ ആരെയും കൊല്ലുന്ന അവസ്ഥയുണ്ടാകും. ഇങ്ങനെ പോയാൽ എന്നെയും നിങ്ങളെയും കൊല്ലും. പ്രധാനമന്ത്രിയെ വരെ കൊല്ലും. ഇതു രാജ്യത്തിനു ഭൂഷണമല്ല-’’മന്ത്രി പറഞ്ഞു. എന്നാൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതിൽ ഇതേ അഭിപ്രായമാണോ എന്ന മാധ്യമ പ്രവർത്തകരുടെ മന്ത്രി പ്രതികരിച്ചില്ല.

ടയർ വിവാദത്തിൽ തന്റെ ഭാഗം ഒഴിവാക്കിയാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത് എന്ന് എം.എം മണി പറഞ്ഞു.‘‘ഞാനാ വണ്ടിയിൽ കയറി യാത്ര ചെയ്യുന്നു എന്നല്ലാതെ വണ്ടിയുമായി എനിക്കൊരു ബന്ധവുമില്ല. പിന്നെ വണ്ടിക്കു ടയ‍ർ വച്ചേക്കുന്നതു പൂജിക്കാനല്ലല്ലോ. അപ്പോൾ ടയർ തേയും, മാറും. ഞാനതിൽ അഞ്ചു പൈസ പോലും കൈപ്പറ്റാറില്ല. പിന്നെ, വേറെ ആരേലും കൈപ്പറ്റുന്നുണ്ടോ എന്ന് അറിയത്തുമില്ല. പുത്തൻ ടയറിന്റെ ബില്ല് മേടിച്ചു പൈസ പോക്കറ്റിലാക്കുന്നവരുടെ പണി തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.

തെലങ്കാനയിൽ യുവ വെറ്ററിനറി ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ നാലു പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ പൊലീസിനെ ആക്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണമെങ്കിലും പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്.

എന്നാൽ നിയവവ്യവസ്ഥയെ മറികടന്നു പൊലീസ് ശിക്ഷ നടപ്പാക്കുകയാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്. ഉത്തർ പ്രദേശിൽ ബലാത്സംഗക്കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബിജെപി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി മുൻപോട്ടു പോകുകയാണ് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP