Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് 19: വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തുപോയാൽ അത് ദേശവിരുദ്ധതയാകുമെന്ന് മന്ത്രി കെ രാജു; ഐസൊലേറ്റഡ് വാർഡിനായി വലിയ കെട്ടിടങ്ങൾ കണ്ടെത്തുമെന്നും വനംമന്ത്രി

കോവിഡ് 19: വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തുപോയാൽ അത് ദേശവിരുദ്ധതയാകുമെന്ന് മന്ത്രി കെ രാജു; ഐസൊലേറ്റഡ് വാർഡിനായി വലിയ കെട്ടിടങ്ങൾ കണ്ടെത്തുമെന്നും വനംമന്ത്രി

സ്വന്തം ലേഖകൻ

പത്തനംതിട്ട: കൊവിഡ് 19 രോഗലക്ഷണങ്ങളോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തപോയാൽ അത് ദേശവിരുദ്ധ സമീപനമായി കണക്കാക്കുമെന്ന് മന്ത്രി കെ രാജു. ഇത്തരക്കാർക്കെതിരെ പൊലീസിനെ ഉപയോഗിച്ച് നടപടിയെടുക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഐസൊലേറ്റഡ് വാർഡിനായി വലിയ കെട്ടിടങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിലെ എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ബോധവത്കരണത്തിനായി മൈക്ക് അനൗൺസ്മെന്റ് നടത്തും. ജില്ലയിലേക്ക് വിദേശത്ത് നിന്ന് 30,703 പേർ രംഗത്തെത്തിയിട്ടുണ്ട്. ഇവരിൽ 15 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്ന് ലഭിച്ച എട്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്.

തിരുവല്ല റയിൽവേ സ്റ്റേഷനിൽ 6510 യാത്രക്കാരെ ഇതുവരെ സ്‌ക്രീൻ ചെയ്തു, ഇവരിൽ 1029 ഇതരസംസ്ഥാനക്കാർ ഉൾപ്പെടുന്നു. ഇതിൽ രണ്ട് പേർക്ക് പനിയുണ്ട്. കോവിഡ് ഐസൊലേഷൻ വാർഡുകൾക്കായി സ്വകാര്യ ആശുപത്രികളിലും സൗകര്യം ഒരുക്കും. ശബരിമലയിൽ ഉത്സവകാലത്ത് ജനത്തിരക്ക് കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി കെ രാജു പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP