Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളിൽ നിന്നും നിർബന്ധിത പിരിവ് നടത്തുന്നില്ല; കുട്ടികൾ നൽകുന്നത് രക്ഷിതാക്കൾ നൽകുന്ന സംഭാവനയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളിൽ നിന്നും നിർബന്ധിത പിരിവ് നടത്തുന്നില്ല; കുട്ടികൾ നൽകുന്നത് രക്ഷിതാക്കൾ നൽകുന്ന സംഭാവനയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളിൽ നിന്നും നിർബന്ധിത പിരിവ് നടത്തുന്നില്ലെന്ന് തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സ്‌കൂളുകളിൽ കുട്ടികളിൽ നിന്ന് പിരിക്കുന്ന തുക അവരുടെ രക്ഷിതാക്കൾ കൊടുത്തയയ്ക്കുന്ന തുകയാണ്. സംഭാവന നൽകാത്ത കുട്ടികൾക്കെതിരെ ഒരു ശിക്ഷാ നടപടിയും സ്വീകരിക്കുന്നില്ല. ജനങ്ങൾ സ്വയം സന്നദ്ധമായി സംഭാവന ചെയ്യുകയാണെന്നും മന്ത്രി കൂട്ടിചേർത്തു. നവകേരള നിർമ്മിതിക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ നടക്കുന്ന വിഭവ സമാഹരണ ചടങ്ങ് ഇന്നലെ ഫറോക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഫറോക്ക് എംഎ‍ൽഎ ഓഫീസിൽ നടന്ന ധനശേഖരത്തിൽ 1,39,61802 രൂപയാണ് ലഭിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം വില്ലേജിലെ സാമുവൽ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള 22 സെന്റ് സ്ഥലവും കാക്കൂർ വില്ലേജിലെ എസ്. സീതയുടെ ഉടമസ്ഥതയിലുള്ള 15 സെന്റ് സ്ഥലവും എംഎ‍ൽഎ ഓഫീസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഓണത്തിന് വസ്ത്രമെടുക്കാൻ മാറ്റി വെച്ച 1020 രൂപ തുമ്പയിൽ എ.എൽ.പി സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനി നീനു മോൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സന്തോഷ് ട്രോഫി കളിക്കാരനായ ജി.ആർ. ഹസ്സൻ 10,000 രൂപയും ജി.ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ സ്വരൂപിച്ച 2.5 ലക്ഷം രൂപയും ഉൾപ്പെടെ സഹായവുമായി ദുരിതാശ്വാസ നിധി സിറ്റിംഗിലേക്ക് നിരവധിയാളുകൾ എത്തി.

വി.കെ.സി ഗ്രൂപ്പ് ഓഫ് കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൽകിയ 58 ലക്ഷം രൂപ, ചെറുവണ്ണൂർ ജനകീയ കൂട്ടായ്മ 50,000 രൂപ, രാമനാട്ടുകര മുനിസിപ്പാലിറ്റി 116210 രൂപ, ഫറോക്ക് മുനിസിപ്പാലിറ്റി 5 ലക്ഷം രൂപ, ഫറോക്ക് കോപ്പറേറ്റീവ് കോളേജ് ഒരു ലക്ഷം രൂപ, കാലിക്കറ്റ് ടൈൽസ് ഒരു ലക്ഷം രൂപ, സുഭദ്ര അമരത്ത് പെൻഷൻ തുകയായ 10000 രൂപ, സി.കെ. വിജയകൃഷ്ണൻ മാസ്റ്ററുടെ ഒരു മാസത്തെ പെൻഷൻ തുക 30,000 രൂപ, വി.ജി. കൺസ്ട്രഷൻസ് ഗോകുലം നടുവട്ടം ജീവനക്കാർ 50,000 രൂപ, വേണുഗോപാൽ അച്ചിക്കാട്ട് 50,000 രൂപ, നല്ലൂർ ദുരിതാശ്വാസ ക്യാമ്പിൽ ബാക്കി വന്ന തുക 23800 രൂപ കൗൺസിലർ ബിന്ദു മന്ത്രിക്ക് കൈമാറി. വി.കെ.സി. മമ്മദ് കോയ എംഎ‍ൽഎ, ദുരിതാശ്വാസനിധി സ്‌പെഷ്യൽ ഓഫീസറായ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ, എ.ഡി.എം. ടി.ജനിൽ കുമാർ, കോഴിക്കോട് തഹസിൽദാർ കെ.ടി. സുബ്രഹ്മണ്യൻ, രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, ഫറോക്ക് നഗരസഭ ചെയർപേഴ്‌സൺ കമറു ലൈല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP