Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആക്ഷൻ ഹീറോ ബിജുവിന്റെ അപര ആര്? സിറ്റി പൊലീസ് കമ്മീഷണറുടെ 'കോബ്ര കോളിങ്' കോഡിൽ വയർലെസ് സന്ദേശമായി മുഴങ്ങുന്ന കിളിനാദത്തിന്റെ ഉടമയെ തേടി പൊലീസ്; പത്തുനാൾ പിന്നിട്ടിട്ടും കാണാതായ വയർലെസ് സെറ്റിനെപ്പറ്റി വിവരമില്ല

ആക്ഷൻ ഹീറോ ബിജുവിന്റെ അപര ആര്? സിറ്റി പൊലീസ് കമ്മീഷണറുടെ 'കോബ്ര കോളിങ്' കോഡിൽ വയർലെസ് സന്ദേശമായി മുഴങ്ങുന്ന കിളിനാദത്തിന്റെ ഉടമയെ തേടി പൊലീസ്; പത്തുനാൾ പിന്നിട്ടിട്ടും കാണാതായ വയർലെസ് സെറ്റിനെപ്പറ്റി വിവരമില്ല

അരുൺ ജയകുമാർ

തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മീഷണറുടെ പേരിൽ പൊലീസിനെ കുഴക്കി വനിതയുടെ സന്ദേശം. സിറ്റി പൊലീസ് കമ്മിഷണറുടെ പേരിൽ വയർലെസ് സെറ്റിൽ വരുന്ന സ്ത്രീശബ്ദം പൊലീസിനെ കുഴക്കാൻ തുടങ്ങിയിട്ട് 10 ദിവസം പിന്നിടുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാത്രിസമയങ്ങളിൽ കമ്മിഷണറുടെ പേരിൽ കോബ്ര കോളിങ് എന്ന സന്ദേശമാണ് ആദ്യമെത്തുക. കമ്മിഷണർ വയർലെസ് സെറ്റിൽ വിളിക്കുന്ന അടയാളപദമായ 'കോബ്ര' എന്ന വാക്കാണ് സ്ത്രീ ഉപയോഗിക്കുന്നത്. പുരുഷശബ്ദത്തിനു പകരം സ്ത്രീശബ്ദം കേട്ട് പൊലീസുകാർ ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11നാണ് ഏറ്റവുമൊടുവിൽ സന്ദേശമെത്തിയത്. തിരികെ പ്രതികരിക്കുമ്പോൾ ഇല്ല, അല്ല എന്നീ മറുപടികളാണു ലഭിക്കുന്നത്.

സംഭവം തുടങ്ങി ഒരാഴ്ചയിലധികമായെങ്കിലും പൊലീസ് ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പൊലീസിന്റെ പക്കൽനിന്ന് നഷ്ടപ്പെട്ട വയർലെസ് ഉപയോഗിച്ചോ അല്ലെങ്കിൽ ഏതെങ്കിലും പൊലീസ് ഓഫീസർമാരുടെ സെറ്റ് ദുരുപയോഗം ചെയ്‌തോ ആകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.

ഇതു കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടില്ല. വയർലെസ് സന്ദേശമെത്തുമ്പോൾ അതിന്റെ ഐ.ഡി. നമ്പർ പരിശോധിച്ചാൽ ഇതു മനസ്സിലാക്കാനാകും. എന്നാൽ, കമ്മിഷണറുടെ സന്ദേശമായതിനാൽ ആരും ഇതു ശ്രദ്ധിക്കാറില്ല. രാത്രി വൈകിയാണ് പലപ്പോഴും സന്ദേശമെത്തുന്നത്.

ഇതേക്കുറിച്ച് സിറ്റിയിലെ തന്നെ ഒരു എഎസ്‌ഐയോട് സംസാരിച്ചപ്പോൾ ചില സാധ്യതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ,് ഫ്രീക്വൻസിയിലെ ചില പ്രശ്‌നങ്ങൾ ഇതിന് കാരണമായേക്കാം. ചിലപ്പോൾ ചില സിഗ്‌നലുകൾ ഓവർലാപ്പ് ചെയ്ത് വരുന്നതാകാം. ഇതെക്കുറിച്ച് പൊലീസ് സാങ്കേതികമായി അന്വേഷിച്ച് വരികയാണ്. പൂവാലശല്യം തടയുന്നതിനായുള്ള പിങ്ക് ബെറ്റാലിയൻ എന്ന സേനയിലെ ഏതെങ്കിലും പൊലീസുകാരികളിൽ നിന്നും അബദ്ധത്തിൽ സന്ദേശമെത്തിയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ചിലപ്പോൾ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ വീട്ടിൽ നിന്നും സംഭവിച്ചതുമാകാമെന്നും അദ്ദേഹം പറയുന്നു. എന്തായാലും കാണാതായ വയർലെസ് തിരിച്ചു കിട്ടിയാൽ മാത്രമെ ഇപ്പോഴുണ്ടായിരിക്കുന്ന ഈ അജ്ഞാത സന്ദേശത്തിന്റെ ചുരുളഴിയുകയുള്ളു.

'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമയിൽ, പൊലീസുകാരന്റെ കൈയിൽനിന്ന് വയർലെസ് സെറ്റ് നഷ്ടപ്പെട്ട് മദ്യപാനിയുടെ കൈയിലെത്തുകയും അതുപയോഗിച്ച് അയാൾ കമ്മിഷണറെ അസഭ്യം പറയുന്നതുമായ രംഗങ്ങളുണ്ട്. ഇത് ഓർമപ്പെടുത്തുന്ന രീതിയിലുള്ള സംഭവങ്ങളാണ് അരങ്ങേറുന്നത്. വയർലെസ് സെറ്റിൽ വരുന്ന സ്ത്രീശബ്ദം അധികനേരം നിൽക്കാറില്ല. രണ്ടുമൂന്നു വാക്ക് പറഞ്ഞ ശേഷം നിർത്തുകയാണ് പതിവ്.

മാർച്ച് 13ന് ബജറ്റ് അവതരണദിനത്തിൽ നടന്ന അക്രമങ്ങൾക്കിടെ മെഡിക്കൽ കോളേജ് സർക്കിൾ ഇൻെസ്‌പെക്ടറായിരുന്ന ഷീൻ തറയിലിന്റെ വയർലെസ് സെറ്റ് പി.എം.ജി. ജങ്ഷനിൽ നഷ്ടപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതു കണ്ടെത്താനായിട്ടില്ല. അന്നു നഷ്ടപ്പെട്ട വയർലെസ് ആണോ ഇതെന്നും സംശയമുണ്ട്. എന്നാൽ ആ സെറ്റാണ് ഇതെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നാണ് പൊലീസ് ഭാഷ്യം.

ഇതിലെ ബാറ്റരി ചാർജ് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യം ലഭ്യമാകില്ലെന്നതാണ് ഇതിന് കാരണമായി പൊലീസ് പറയുന്നത്.എന്നാൽ ഇപ്പോൾ ശബ്ദ തരംഗങ്ങൾ വരുന്നതിക്കെുറിച്ച് പൊലീസിലെ എല്ലാവർക്കും അറിവില്ലായിരുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം. കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് ചില സൂചനകൾ പത്രങ്ങളിൽ വന്നതോടെയാണ് പൊലീസിലെ തന്നെ പലരും അറിഞ്ഞത്. എന്തായാലും അന്നു നഷ്ടപ്പെട്ട വയർലെസ് പോലസിന് ഇനിയും തിരികെ കിട്ടിയില്ല. ഇതിനെക്കുറിച്ച് പോലസ് ഇപ്പോൾ അന്വേഷിക്കുന്നുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP