Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

മഞ്ചേശ്വരം എംഎൽഎ പിബി അബ്ദുൾ റസാഖ് അന്തരിച്ചു; മരണം സംഭവിച്ചത് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്; വിടവാങ്ങുന്നത് ഉത്തരമലബാറിലെ പ്രമുഖ യുഡിഎഫ് നേതാവ്; മലയാളികളും കന്നഡിഗരും ഒരു പോലെ അംഗീകരിച്ച നേതാവിന്റെ വിയോഗം മുസ്ലിംലീഗിന് തീരാനഷ്ടം; നേതാവിന്റെ വിയോഗത്തിൽ ഞെട്ടി കാസർഗോഡ്‌

മഞ്ചേശ്വരം എംഎൽഎ പിബി അബ്ദുൾ റസാഖ് അന്തരിച്ചു; മരണം സംഭവിച്ചത് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്;  വിടവാങ്ങുന്നത് ഉത്തരമലബാറിലെ പ്രമുഖ യുഡിഎഫ് നേതാവ്; മലയാളികളും കന്നഡിഗരും ഒരു പോലെ അംഗീകരിച്ച നേതാവിന്റെ വിയോഗം മുസ്ലിംലീഗിന് തീരാനഷ്ടം; നേതാവിന്റെ വിയോഗത്തിൽ ഞെട്ടി കാസർഗോഡ്‌

കാസർഗോഡ്; മഞ്ചേശ്വരം എംഎഎൽഎ പിബി അബ്ദുൾ റസാഖ്(62) അന്തരിച്ചു. വിട പറഞ്ഞത് ഉത്തര കേരളത്തിലെ പ്രമുഖ ലീഗ് നേതാവ്. അന്ത്യം  കാസർഗോഡിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ. ഇന്ന് രാവിലെ 5.30നായിരുന്നു മരണം സംഭവിച്ചത്. മുസ്ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ്.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചെർക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസർകോട് നിന്നുള്ള മുസ്ലിം ലീഗിന്റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. ഒരേ സമയം മലയാളികൾക്കിടയിലും കന്നട സംസാരിക്കുന്നവർക്കിടയിലും അദ്ദേഹം സ്വീകാര്യനായിരന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കെ. സുരേന്ദ്രനോട് കടുത്ത മത്സരം കാഴ്ചവച്ച് 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

1955 ലാണ് അദ്ദേഹത്തിന്റെ ജനനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തെ ലീഗിന്റെ എംഎൽഎ സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.  തെരഞ്ഞെടുപ്പ് സംമ്പന്ധിച്ച് കെ. സുരേന്ദ്രൻ നൽകിയ പരാതിയിൽ ഇപ്പോഴും കേസ് നടക്കുന്നുണ്ട്. ഇതിനിടെയാണ് എംഎൽഎയുടെ അന്ത്യം.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP