Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ആന്റണിയും ഉമ്മൻ ചാണ്ടിയും തനിക്ക് ഒരുപോലെ കൂറുള്ള നേതാക്കളാണ്; ചാരക്കേസിൽ താൻ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു; കരുണാകരനെക്കുറിച്ച് തന്റെ മനസ്സിൽ കുറേക്കാലമായി ഉണ്ടായിരുന്ന ഒരു വികാരം, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്'; വിവാദങ്ങൾക്ക് മറുപടിയുമായി എംഎം ഹസൻ

'ആന്റണിയും ഉമ്മൻ ചാണ്ടിയും തനിക്ക് ഒരുപോലെ കൂറുള്ള നേതാക്കളാണ്; ചാരക്കേസിൽ താൻ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു; കരുണാകരനെക്കുറിച്ച് തന്റെ മനസ്സിൽ കുറേക്കാലമായി ഉണ്ടായിരുന്ന ഒരു വികാരം, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്'; വിവാദങ്ങൾക്ക് മറുപടിയുമായി എംഎം ഹസൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാരക്കേസിൽ താൻ പറഞ്ഞത് വളച്ചൊടിച്ചെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ. ഉമ്മൻ ചാണ്ടിയെ ഇകഴ്‌ത്തി സംസാരിച്ചിട്ടില്ല. അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചെന്നും ഹസൻ പറഞ്ഞു. ഫേസ്‌ബുക്കിലായിരുന്നു ഹസൻ ഇക്കാര്യം പറഞ്ഞത്. ചാരക്കേസിനെത്തുടർന്നുള്ള കെ.കരുണാകരന്റെ രാജി സംബന്ധിച്ച തന്റെ പരാമർശങ്ങൾ ചിലർ വളച്ചൊടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച പ്രതികരണങ്ങൾ അനാവശ്യമാണെന്നും ഹസൻ ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

ആന്റണിയും ഉമ്മൻ ചാണ്ടിയും തനിക്ക് ഒരുപോലെ കൂറുള്ള നേതാക്കളാണെന്ന് ഹസൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ താൻ ഇകഴ്‌ത്തി സംസാരിച്ചെന്ന രീതിയിലുള്ള തെറ്റായ പ്രചരണങ്ങൾ പ്രതികാരമനോഭാവത്തെടെയുള്ളതാണ്. അനുസ്മരണ സമ്മേളനത്തിൽ കെ.കരുണാകരനെക്കുറിച്ച് തന്റെ മനസ്സിൽ കുറേക്കാലമായി ഉണ്ടായിരുന്ന ഒരു വികാരം, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പങ്കുവയ്ക്കുക മാത്രമാണ് താൻ ചെയ്തത്. ചാരക്കേസിനെക്കുറിച്ചുള്ള പരാമർശങ്ങൾ നടത്തിയെന്നത് സത്യമാണ്. പക്ഷേ, അതിനെ മറ്റുള്ളവർ ദുർവ്യാഖ്യാനം ചെയ്തുവെന്നും ഹസൻ ആരോപിച്ചു.

താൻ പറഞ്ഞ കാര്യമെന്താണെന്നോ അതിന്റെ ചരിത്രപശ്ചാത്തലമെന്താണെന്നോ അറിയാതെയാണ് പലരും ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിയും ആന്റണിയും തനിക്ക് ഒരുപോലെ ബന്ധവും കടപ്പാടും ഉള്ള വ്യക്തികളാണ്. ഉമ്മൻ ചാണ്ടിയോട് ഈ പ്രസംഗക്കാര്യം താൻ സൂചിപ്പിച്ചതാണ്. അദ്ദേഹം യാതൊരു അതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന് ചിലർ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും ഹസൻ ആരോപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP