Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഞ്ജുവിനെ കണ്ടിട്ടല്ല വനിതാ മതിൽ തീരുമാനിച്ചതെന്ന് എംഎംമണി; അവരുടെ പിന്മാറ്റം മതിലിനെ ബാധിക്കില്ല; മതിൽ പൊളിയുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാൽ മതിൽ എങ്ങനെ നിർമ്മിക്കണമെന്ന് കാണിച്ച് തരാമെന്നും മന്ത്രി

മഞ്ജുവിനെ കണ്ടിട്ടല്ല വനിതാ മതിൽ തീരുമാനിച്ചതെന്ന് എംഎംമണി; അവരുടെ പിന്മാറ്റം മതിലിനെ ബാധിക്കില്ല; മതിൽ പൊളിയുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാൽ മതിൽ എങ്ങനെ നിർമ്മിക്കണമെന്ന് കാണിച്ച് തരാമെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ നിന്ന് പിന്മാറിയ മഞ്ജു വാര്യർക്കെതിരെ തുറന്നടിച്ച് മന്ത്രി എംഎം മാണി. മഞ്ജു വാര്യറെ കണ്ടിട്ടല്ല വനിതാ മതിൽ പ്രഖ്യാപിച്ചത്. മഞ്ജു വാര്യർ പിന്മാറിയത് വനിതാ മതിലിനെ ബാധിക്കില്ലെന്നും എംഎം മണി പറഞ്ഞു.

ശബരിമല യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് വനിതാ മതിൽ നിർമ്മിക്കാൻ തീരുമാനിച്ചത്. മതിൽ പൊളിയുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാൽ മതിൽ എങ്ങനെ നിർമ്മിക്കണമെന്ന് കാണിച്ച് തരാമെന്നും മണി കൂട്ടിച്ചേർത്തു.

നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ പരിപാടിക്കുള്ള പിന്തുണ നടി മഞ്ജു വാര്യർ പിൻവലിച്ചിരുന്നു. സംസ്ഥാന സർക്കാറിന്റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാൽ വനിതാ മതിലിന് ഇതിനോടകം ഒരു രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് മഞ്ജു പിന്തുണ പിൻവലിച്ചത്.

കൊടികളുടെ നിറത്തിൽ വ്യാഖ്യാനിക്കുന്ന രാഷ്ട്രീയം തനിക്കില്ലെന്നും അത്തരം പരിപാടികളിൽ നിന്ന് മാറി നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നം മഞ്ജു വിശദമാക്കി. ആ നിലപാട് തന്നെയാണ് വനിതാ മതിലിന്റെ കാര്യത്തിലെന്നും മഞ്ജു വാര്യർ പിന്തുണ പിൻവലിച്ചുകൊണ്ട് വിശദമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP