Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സബ്കളക്ടർ രഘുറാം ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്ന് മന്ത്രി മണി; കുരിശ് പൊളിച്ചത് അയോധ്യയ്ക്കു സമാനമായ സംഭവം; വിശ്വാസികൾ സ്ഥലം കയ്യേറിയിട്ടില്ല; സബ്കളക്ടർ ആർഎസ്എസിനുവേണ്ടി ഉപജാപം നടത്തുന്നു; നേരേ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതെന്നും ഇടുക്കിയിലെ മുൻ സി.പി.എം സെക്രട്ടറിയുടെ മുന്നറിയിപ്പ്

സബ്കളക്ടർ രഘുറാം ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്ന് മന്ത്രി മണി; കുരിശ് പൊളിച്ചത് അയോധ്യയ്ക്കു സമാനമായ സംഭവം; വിശ്വാസികൾ സ്ഥലം കയ്യേറിയിട്ടില്ല; സബ്കളക്ടർ ആർഎസ്എസിനുവേണ്ടി ഉപജാപം നടത്തുന്നു; നേരേ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതെന്നും ഇടുക്കിയിലെ മുൻ സി.പി.എം സെക്രട്ടറിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരേ മുഖം നോക്കാതെ നടപടി എടുത്തതിന്റെ പേരിൽ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അപ്രീതിക്കു പാത്രമായ ദേവികുളം സബ്കളക്ടർ രഘുറാം ശ്രീറാമിനെതിരേ ആഞ്ഞടിച്ച് മന്ത്രി എം.എം. മണി. സബ്കളക്ടറെ ഊളമ്പാറയ്ക്കു വിടണമെന്ന് ഇടുക്കിയിലെ മുൻ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ മണി പറഞ്ഞു.

പാപ്പാത്തിച്ചോലയിലെ കുരിശുപൊളിച്ചത് അയോധ്യക്കു സമാനമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. വിശ്വാസികൾ സ്ഥലം കയ്യേറിയിട്ടില്ല. നേരേ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതാണെന്നും മന്ത്രി മണി മുന്നറിയിപ്പു നല്കി. സബ് കളക്ടർ ആർഎസ്എസിനു വേണ്ടി ഉപജാപം നടത്തുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.

പാപ്പാത്തിച്ചോലയിൽ അനധികൃതമായി സ്ഥലം കയ്യേറി സ്ഥാപിച്ച പടുകൂറ്റൻ കുരിശ് വ്യാഴാഴ്ച രാവിലെയാണ് സബ്കളക്ടർ രഘുറാം ശ്രീറാമിന്റെ നിർദ്ദേശപ്രകാരം ജെസിബി ഉപയോഗിച്ചു പൊളിച്ചുകളഞ്ഞത്. സ്പരിരിറ്റ് ഇൻ ജീസസ് എന്ന ആത്മീയ സംഘടനയാണ് സ്ഥലം കയ്യേറി ഇരുപത് അടി ഉയരവും ഒരു ടൺ ഭാരവുമുള്ള കൂറ്റൻ കുരിശ് സ്ഥാപിച്ചത്. നോട്ടീസ് നല്കിയും മേഖലയിൽ 144 പ്രഖ്യാപിച്ചുമാണ് റവന്യൂ അധികൃതർ നടപടി എടുത്തത്.

അതേസമയം കുരിശ് പൊളിച്ചത് വിശ്വാസികളുടെ മതവികാരം വൃണപ്പെടുത്തിയെന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പ്രചരിപ്പിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് മൂന്നാർ വിഷയത്തിൽ ചേർന്ന ഉന്നതതല യോഗത്തിലും രഘുറാം ശ്രീറാം അടക്കമുള്ള ഇടുക്കി ജില്ലാ ഭരണകൂടത്തെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP