Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി എം എം മണിക്കു ശസ്ത്രക്രിയ വേണ്ടിവരും എന്ന് ഡോക്ടർമാർ; തീയതി നിശ്ചയിക്കുക കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലം കൂടി വിലയിരുത്തിയ ശേഷം

മന്ത്രി എം എം മണിക്കു ശസ്ത്രക്രിയ വേണ്ടിവരും എന്ന് ഡോക്ടർമാർ; തീയതി നിശ്ചയിക്കുക കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലം കൂടി വിലയിരുത്തിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എം.എം.മണിക്കു ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ. ചില രോഗങ്ങൾക്കു മരുന്നു കഴിക്കുന്നതിനാൽ അതിന്റെ പാർശ്വഫലം കൂടി വിലയിരുത്തി മാത്രമേ ശസ്ത്രക്രിയയുടെ തീയതി നിശ്ചയിക്കുകയുള്ളൂ. തലയിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ സർജറി തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ഇപ്പോൾ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP