Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നിയമം ലംഘിച്ചാൽ ശശികലയല്ല സുരേന്ദ്രനായാലും അറസ്റ്റ് ചെയ്യുമെന്ന് എംഎം മണി; ശശികല പോകുന്നിടത്തോക്കെ കലാപമുണ്ടാക്കുന്ന ആൾ; കോൺഗ്രസ് നേതാക്കൾ ശബരിമലയിൽ പോകട്ടെയെന്നും മണി; നിയമം ലംഘിച്ചാൽ തന്നെ അറസ്റ്റ് ചെയ്യണമെന്നും വൈദ്യുതി മന്ത്രി

'നിയമം ലംഘിച്ചാൽ ശശികലയല്ല സുരേന്ദ്രനായാലും അറസ്റ്റ് ചെയ്യുമെന്ന് എംഎം മണി; ശശികല പോകുന്നിടത്തോക്കെ കലാപമുണ്ടാക്കുന്ന ആൾ; കോൺഗ്രസ് നേതാക്കൾ ശബരിമലയിൽ പോകട്ടെയെന്നും മണി; നിയമം ലംഘിച്ചാൽ തന്നെ അറസ്റ്റ് ചെയ്യണമെന്നും വൈദ്യുതി മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് ഓർമ്മിപ്പിച്ച് വൈദ്യുതി മന്ത്രി എം എം മണി. നിയമം ലംഘിച്ചാൽ കെ. സുരേന്ദ്രനായാലും കെ.പി. ശശികലയായാലും അറസ്റ്റ് ചെയ്തു പ്രോസിക്യൂട്ട് ചെയ്യും. താൻ നിയമ ലംഘനം നടത്തിയാലും അറസ്റ്റ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവുമുണ്ടാക്കും. അതേസമയം, കോൺഗ്രസ് നേതാക്കൾ ശബരിമലയിൽ പോകട്ടെയെന്നും ശബരിമല വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ പ്രശ്നങ്ങളാണെന്നും മന്ത്രി പറഞ്ഞു.സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ, കാര്യങ്ങൾ വർഗീയവൽക്കരിക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. കുഴപ്പമുണ്ടാക്കാൻ ആര് ശ്രമിച്ചാലും അറസ്റ്റ് ചെയ്യുമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.

നേരത്തെ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ട് നശിപ്പിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തുവിട്ടിരുന്നു. രണ്ട് തവണയാണ് സുരേന്ദ്രൻ ഇരുമുടിക്കെട്ട് നിലത്തിട്ട് പ്രതിഷേധിച്ചത്. എന്നാൽ പൊലീസിന്റെ കൃത്യമായ ഇടപെടലിൽ സുരേന്ദ്രന്റെ ശ്രമം പാളി. ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുതെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം രാത്രിയിലാണ് നിലയ്ക്കൽ നിന്ന് കെ.സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചിറ്റാർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് സ്റ്റേഷനുമുന്നിൽ നാമജപ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ കുത്തിയിരുന്നുവെങ്കിലും പുലർച്ചെ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി സുരേന്ദ്രനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുമ്പോഴാണ് സുരേന്ദ്രൻ ഇരുമുടിക്കെട്ട് താഴെ ഇട്ടത്.

ഒരു തവണ പൊലീസുകാരൻ ഇരുമുടിക്കെട്ട് എടുത്ത് നൽകി. രണ്ടാമത്തെ തവണയും ഇരുമുടിക്കെട്ട് താഴെ ഇട്ട് സുരേന്ദ്രൻ പ്രതിഷേധിച്ചതോടെ നിർബന്ധപൂർവം അദ്ദേഹത്തിന് ഇരുമുടിക്കെട്ട് പൊലീസ് എടുത്ത് നൽകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടതോടെ വൈറലായി മാറി. മനഃപൂർവ്വം പൊലീസിന്റെ മേൽ കുറ്റം ആരോപിക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് ആരോപണം ഉയർന്നു. സ്റ്റേഷന് പുറത്തിറങ്ങും മുമ്പ് ഇരുമുടിക്കെട്ട് നശിപ്പിച്ച് അത് പൊലീസിന്റെ തലയിലിട്ട് വാർത്തയ്ക്ക് സ്‌കോപ്പ് ഉണ്ടാക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP