Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസമയത്ത് റോഡിലൂടെ നടന്ന് പോയതിൽ നാട്ടുകാർക്ക് കലിപ്പ്; മോഷണ കുറ്റം ആരോപിച്ച് യുവാവിനെ മണിക്കൂറുകളോളം തടഞ്ഞു നിർത്തി; സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചരിപ്പിച്ചു; മർദിച്ച് ഒതുക്കി പിന്നീട് പൊലീസിന് കൈമാറി

അസമയത്ത് റോഡിലൂടെ നടന്ന് പോയതിൽ നാട്ടുകാർക്ക് കലിപ്പ്; മോഷണ കുറ്റം ആരോപിച്ച് യുവാവിനെ മണിക്കൂറുകളോളം തടഞ്ഞു നിർത്തി; സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചരിപ്പിച്ചു; മർദിച്ച് ഒതുക്കി പിന്നീട് പൊലീസിന് കൈമാറി

മറുനാടൻ ബ്യൂറോ

നാദാപുരം:മോഷണ കുറ്റം ആരോപിച്ച് യുവാവിനെ തട്ടി കൊണ്ട് പോയി ക്രൂരമായി മർദിച്ചതായി പരാതി.വളയം കുറ്റിക്കാട്ടിയിൽ വലിയ കുന്നുമ്മൽ മനോജനെ(38)യാണ് സാരമായ പരിക്കുളോടെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വാഹന പണിമുടക്ക് ദിവസമായ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.മനോജനും സുഹ്യത്തും പള്ളൂരിൽ നിന്ന് തിരിച്ച് വരുമ്പോൾ ചൊക്ലിയിൽ പൊലീസ് തടഞ്ഞു നിർത്തി.അവിടെ നിന്ന് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെന്ന് പറഞ്ഞായിരുന്നു പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തതെന്ന് ചൊക്ലി പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു.തുടർന്ന് മനോജിനെ കൂടെയുണ്ടായിരുന്ന സുഹ്യത്ത് ഓട്ടോയിൽ കല്ലാച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു.കല്ലാച്ചിയിൽ നിന്ന് വളയത്തേക്ക് പോകുന്നതിനിടെ ഓത്തിയിൽ മുക്കിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

അവിടെ നിന്നും മൂന്ന് പേർ മനോജിനെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു.അസമയത്ത് റോഡിൽ കണ്ടതിന്റെ കലിപ്പിലായിരുന്നു മുന്നംഗ സംഘം.ഇടക്കിടെ പ്രദേശത്ത് മോഷണം നടക്കുന്നതായും സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ഒളിഞ്ഞു നോട്ടം നടക്കുന്നതായും നാട്ടുകാർ പറയുന്നു.അതേ തുടർന്ന് യുവാവിനെ മൗവ്വഞ്ചേരി ഭാഗത്തെ വീട്ടിൽ കൊണ്ട് പോയി പത്തിലധികം പേരടങ്ങുന്ന സംഘം മണിക്കൂറോളം മർദിച്ചുവെന്നാണ് പരാതി.

രാത്രി 11 മണി മുതൽ രണ്ടര മണിവരെ സംഘം ചേർന്ന് അക്രമം നടത്തിയെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴിയിലുള്ളത്.മർദനത്തിൽ യുവാവിന്റെ ഇടത് കണ്ണിന് സാരമായ പരിക്കുണ്ട്.ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അക്രമത്തിൽ കൈക്ക് പരിക്കേറ്റു. കഴിഞ്ഞാഴ്ച പ്രദേശത്ത് നടന്ന കളവ് കേസിലെ പ്രതിയെ പിടികൂടിട്ടുണ്ടെന്ന് സമൂഹ മാധ്യമങ്ങൾ വഴി അതിനിടെ വ്യാപക പ്രചരണം അഴിച്ചുവിടുകയും ചെയ്തു.യുവാവിനെ മർദിച്ചതിന്റെും മറ്റും ഫോട്ടോകളിട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരണം നടത്തിയിട്ടുണ്ട്.

പുലർച്ചെ രണ്ടര മണിയോടെ മോഷ്ടാവിനെ പിടികൂടിയെന്നും പറഞ്ഞ് സംഘം പൊലീസിനെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്.തുടർന്ന് പൊലീസെത്തിയാണ് നാദാപുരം ആശുപത്രിയിലേക്ക് മാറ്റിയത്.സാരമായ പരിക്കിനെ തുടർന്ന് വീട്ടുകാരെത്തിയാണ് വടകര ആശുപത്രിയിലേക്ക് മാറ്റിയത്.വിവിധ വകുപ്പുകൾ ചേർത്ത് പതിനഞ്ചോളം പേർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP