Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാൽ വാങ്ങാനെന്ന പേരിൽ വീട്ടിലേക്ക് ഫോണിൽ വിളിച്ചു വരുത്തി; ഗുണ്ടാ സംഘം യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ; മകനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് പറഞ്ഞ് കണ്ണീരോടെ അമ്മ; മൈലാടും പാറയിലെ ബിനീഷ് കുമാറിന് അനുഭവിക്കേണ്ടി വന്ന നരകയാതനയിങ്ങനെ

പാൽ വാങ്ങാനെന്ന പേരിൽ വീട്ടിലേക്ക് ഫോണിൽ വിളിച്ചു വരുത്തി; ഗുണ്ടാ സംഘം യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ; മകനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് പറഞ്ഞ് കണ്ണീരോടെ അമ്മ; മൈലാടും പാറയിലെ ബിനീഷ് കുമാറിന് അനുഭവിക്കേണ്ടി വന്ന നരകയാതനയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കുന്നിക്കോട്: പാൽ വാങ്ങാനെന്ന പേരിൽ യുവതിയെ കൊണ്ട് ഫോണിൽ വീട്ടിലേക്ക് വിളിച്ചു വരുത്തി. പിന്നാലെ യുവാവിനെ ഗുണ്ടാ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. സിനിമാക്കഥയല്ല പറഞ്ഞു വരുന്നത്. മൈലാടുംപാറ രതീഷ് ഭവനിൽ ബിനീഷ് കുമാറിനാണ് (30) ഗുണ്ടകളായ യുവാക്കളുടെ ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. സംഗതിയുടെ വീഡിയോ ഇവർ തന്നെ ഷൂട്ട് ചെയ്തത് ഇതിനോടകം സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ചതിക്കെണിയിൽ വീണ ബിനീഷ് ഇപ്പോൾ പീഡനക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിലാണ്.

റിമാൻഡിൽ കഴിയുന്ന മകനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് യുവാവിന്റെ അമ്മ പൊലീസിൽ പരാതി നൽകി. അക്രമികൾ മൊബൈലിൽ പകർത്തിയ ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യുവാവിനെ കേസിൽ കുടുക്കിയതാണെന്ന പരാതിയുമായി അമ്മ ശശികല രംഗത്തുവന്നത്. 11-ന് രാത്രിയാണ് സംഭവം. യുവാവിന്റെ മൈലാടുംപാറയിലെ വീടിന് സമീപം തെങ്ങുവിളവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ്, ഭാര്യ ജയശ്രീ, കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശികളായ ഹാരിസ് ഇയാളുടെ സഹോദരൻ സിദ്ദീഖ്, ചക്കുപാറ സ്വദേശി വിഷ്ണു, കണ്ടാലറിയാവുന്ന മറ്റുനാലുപേർ എന്നിവർക്കെതിരേയാണ് പരാതി.

പരാതിയെ തുടർന്ന് കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടിലേക്ക് പാൽ വാങ്ങിനൽകാനെന്ന വ്യാജേന ബിനീഷിനെ വീട്ടമ്മയെക്കൊണ്ട് ഫോണിൽ വിളിച്ചുവരുത്തിയ ശേഷം സന്തോഷും സംഘവും ബിനീഷിനെ ആക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. യുവാവിന്റെ മുഖത്തേക്ക് ശക്തമായി അടിക്കുന്നതും അടികൊണ്ട് നിലത്തുവീണ യുവാവിനെ മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദ്ദനങ്ങൾക്കു ശേഷം അക്രമികൾ ബിനീഷിനെ കുന്നിക്കോട് പൊലീസിന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP