Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഹന മോഷണ കേസിലെ പ്രതി മൊബൈൽ കവർന്നതിന് പിന്നാലെ പിടിയിൽ; ഹോട്ടൽ ജീവനക്കാരന്റെ മൊബൈൽ റാഞ്ചിയത് പുലർച്ചെ ഉറങ്ങിക്കിടക്കുമ്പോൾ; സിസിടിവിയിൽ കുടുങ്ങിയതോടെ മോഷണം നടത്തിയ ദിവസം തന്നെ പൊക്കി പൊലീസ്

വാഹന മോഷണ കേസിലെ പ്രതി മൊബൈൽ കവർന്നതിന് പിന്നാലെ പിടിയിൽ; ഹോട്ടൽ ജീവനക്കാരന്റെ മൊബൈൽ റാഞ്ചിയത് പുലർച്ചെ ഉറങ്ങിക്കിടക്കുമ്പോൾ; സിസിടിവിയിൽ കുടുങ്ങിയതോടെ മോഷണം നടത്തിയ ദിവസം തന്നെ പൊക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: വാഹന മോഷണ കേസുകളിലെ പ്രതിയായയാൾ മൊബൈൽ മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ലൈല ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരനും തിരുവനന്തപുരം സ്വദേശിയുമായ ഷിജിന്റെ മൊബൈൽ മോഷ്ടിച്ച കേസിൽ കുമരകം കവണാറ്റിങ്കര ശരണാലയം വീട്ടിൽ സച്ചുചന്ദ്രനെ (20) ആണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പുലർച്ചെ ഒന്നരയോടെ ഹോട്ടലിൽ എത്തിയ ഇയാൾ ഉറങ്ങി കിടക്കുകയായിരുന്ന ഷിജിന്റെ മൊബൈൽ എടുത്തു കടന്നുകളയുകയായിരുന്നു.

മൊബൈൽ നഷ്ടപ്പെട്ടതറിഞ്ഞ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം മനസ്സിലായത്. ഇതോടെ മോഷണം നടത്തുന്നത് അടങ്ങിയ സിസിടിവി ദൃശ്യങ്ങളുമായി സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വഷണം നടത്തവേ നോർത്ത് പാലത്തിനടിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയ സമയത്തു ധരിച്ചിരുന്ന ഓവർ കോട്ട് തന്നെ പിടിയിലാകുമ്പോഴും ഇയാൾ ധരിച്ചിരുന്നതിനാൽ ഇയാളെ പൊലീസിന് എളുപ്പത്തിൽ തിരിച്ചറിയാനുമായി. മോഷ്ടിച്ച മൊബൈൽ ഫോൺ ഇയാളുടെ കയ്യിൽ നിന്നും പൊലീസ് കണ്ടെടുത്തു.

രാവിലെ മുതൽ പല മൊബൈൽ കടകളിലും ഫോൺ വിൽക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചറിയൽ രേഖകൾ ഒന്നും കയ്യിൽ ഇല്ലാതിരുന്നതിനാൽ വിൽക്കാൻ സാധിച്ചില്ല. ചോദ്യം ചെയ്യലിൽ 2016 ൽ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 3 ബൈക്ക് മോഷണ കേസുകൾ ഉള്ളതായി ഇയാൾ സമ്മതിച്ചു. ഒരു കേസിൽ 8 മാസത്തെ ശിക്ഷ കഴിഞ്ഞു കഴിഞ്ഞ മാർച്ചിൽ ആണ് ഇയാൾ പുറത്തിറങ്ങിയത്. നോർത്ത് സിഐ കെജെ പീറ്ററിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ വിബിൻദാസ്, എഎസ്‌ഐമാരായ ശ്രീകുമാർ, പോളച്ചൻ, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് എവി, വിനോദ് കൃഷ്ണ, രാഹുൽ കൃഷ്ണ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP