Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ ടവറിൽ സ്ഥാപിച്ച 4 ലക്ഷം രൂപ വിലവരുന്ന ബാറ്ററികൾ മോഷ്ടിച്ച് ആക്രിക്കടയിൽ തുച്ഛമായ വിലയ്ക്ക് വിൽപ്പന; മോഷ്ടിച്ചത് അമർ രാജകമ്പനിയുടെ 600 എ.എച്ചിന്റെ 48 ബാറ്ററികൾ; നാലംഗ സംഘം പിടിയിൽ

മൊബൈൽ ടവറിൽ സ്ഥാപിച്ച 4 ലക്ഷം രൂപ വിലവരുന്ന ബാറ്ററികൾ മോഷ്ടിച്ച് ആക്രിക്കടയിൽ തുച്ഛമായ വിലയ്ക്ക് വിൽപ്പന; മോഷ്ടിച്ചത്  അമർ രാജകമ്പനിയുടെ 600 എ.എച്ചിന്റെ 48 ബാറ്ററികൾ; നാലംഗ സംഘം പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മൊബൈൽ ടവറിൽ സ്ഥാപിച്ച 4 ലക്ഷം രൂപ വിലവരുന്ന ബാറ്ററികൾ മോഷ്ടിച്ച് വിൽപന നടത്തിയത് ആക്രിക്കടയിൽ. മോഷ്ടിച്ചത് ജി.ടി.എൽ.ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് കമ്പനിയുടെഅമർ രാജകമ്പനിയുടെ 600 എ.എച്ചിന്റെ 48 ബാറ്ററികൾ. നാലംഗ സംഘം പിടിയിൽ. മലപ്പുറം കാലടി പഞ്ചായത്തിലെ മാങ്ങാട്ടൂരിലെ ജി.ടി.എൽ.ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് കമ്പനിയുടെ മൊബൈൽ ടവറിൽസ്ഥാപിച്ച 4 ലക്ഷം രൂപ വിലവരുന്ന ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികളായ നാലു പേരെ ഇന്നാണ് പൊന്നാനി സിഐ.സണ്ണി ചാക്കോയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പൊന്നാനി കറുകത്തിരുത്തി വളവ് തകരക്കൽ ഹൗസിൽ സുധീർ (30), കാലടി കണ്ട നകം വടക്കേ കര ഹൗസിൽ സുരാജ് മോൻ (33), കാലടി കാടഞ്ചേരി കല്ലാറക്കൽ ഹൗസിൽ സാബിത് (36), എടപ്പാൾ അണ്ണക്കമ്പാട് ചെട്ടിയാരകത്ത് റിയാസ് എന്ന നിവിൻ (35) എന്നിവരാണ് അറസ്റ്റിലായത്.2018 ലും, 2019ലുമായി മാങ്ങാട്ടൂരിലെ മൊബൈൽ ടവറിൽ നിന്നും 4 ലക്ഷം രൂപ വിലവരുന്ന അമർ രാജകമ്പനിയുടെ 600 എ.എച്ചിന്റെ 48 ബാറ്ററികളാണ് സംഘം മോഷ്ടിച്ച് കടത്തിയത്.മോഷ്ടിച്ച ബാറ്ററികൾ എടപ്പാളിലെ ആക്രികയിൽ വിൽക്കുകയും, തുടർന്ന് പട്ടാമ്പി ഓങ്ങല്ലൂരിലെത്തിക്കുകയുമായിരുന്നു.4 ലക്ഷം രൂപ വിലവരുന്ന അമർ രാജകമ്പനിയുടെ ബാറ്ററികൾ വളരെ കുറഞ്ഞ വിലക്ക് ആക്രിക്കടയിൽ വിൽപന നടത്തുകയായിരുന്നു സംഘം.

മാസങ്ങളായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അതേ സമയം സംഘം സമാനമായ രീതിയിൽ മറ്റെവിടെയെങ്കിലും മോഷണം നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എടപ്പാളിലെ ആക്രികയിൽ വിൽക്കുകയും, തുടർന്ന് പട്ടാമ്പി ഓങ്ങല്ലൂരിലെത്തിക്കുകയുമായിരുന്നു സംഘമെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും നാലുപേരെയും ഒരേസമയം പിടികൂടാനും വ്യക്തമായ തെളിവുകൾ ലഭ്യമാക്കാനുമാണ് പൊലീസ് അറസ്റ്റ് വൈകിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP