Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ടേക് ഓഫിന് തൊട്ടുമുമ്പ് എൻജിനിൽ തീപിടുത്തം'; മിനിറ്റുകൾക്കകം യാത്രക്കാരെ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം; യാത്രക്കാർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് ആശ്വാസം; കൊച്ചി വിമാനത്താവളത്തിൽ മോക്ഡ്രിൽ വിജയകരം; അടിയന്തര സാഹചര്യം നേരിടാൻ സജ്ജം

'ടേക് ഓഫിന് തൊട്ടുമുമ്പ് എൻജിനിൽ തീപിടുത്തം'; മിനിറ്റുകൾക്കകം യാത്രക്കാരെ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം; യാത്രക്കാർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് ആശ്വാസം; കൊച്ചി വിമാനത്താവളത്തിൽ മോക്ഡ്രിൽ വിജയകരം; അടിയന്തര സാഹചര്യം നേരിടാൻ സജ്ജം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അടിയന്തര സാഹചര്യം നേരിടാൻ കൊച്ചി വിമാനത്താവളം സജ്ജമെന്ന് അധികൃതർ. പരിശോധിക്കാനുള്ള ഫുൾസ്‌കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി വിമാനത്താവളത്തിൽ നടത്തി. സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രണ്ടുവർഷത്തിൽ ഒരിക്കലാണ് വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് സമ്പൂർണ മോക്ഡ്രിൽ നടത്തുന്നത്. സിയാലിന്റെ മേൽനോട്ടത്തിൽ, എയർലൈനുകൾ, ഇന്ത്യൻ നേവി, ജില്ലാ ഭരണകൂടം, എയർപോർട്ട് അഥോറിറ്റി, കോസ്റ്റ്ഗാർഡ്, ആശുപത്രികൾ തുടങ്ങി മുപ്പതോളം ഏജൻസികൾ മോക്ഡ്രില്ലിൽ പങ്കെടുത്തു.

ഇൻഡിഗോ എയർലൈൻ നൽകിയ എയർബസ് 320 വിമാനത്തെ 'ആൽഫ-ഡെൽറ്റ ' എന്ന എയർലൈൻ ആക്കിമാറ്റി. ഒമ്പത് ജീവനക്കാർ ഉൾപ്പെടെ 166 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനം ടേക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, ഉച്ചയ്ക്ക് 2.46 ന്, എൻജിനിൽ തീപ്പിടിത്തമുണ്ടായതായി ക്യാപ്റ്റൻ, എ.ടി.സി യെ അറിയിച്ചു. വിമാനത്തിൽ പുക പടർന്നു. ഇതോടെ വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി പ്രഖ്യാപിക്കപ്പെട്ടു. സിയാൽ അഗ്‌നി ശമന രക്ഷാ വിഭാഗം (എ.ആർ.എഫ്.എഫ്) അത്യാധുനിക ഉപകരണങ്ങളുമായി രണ്ട് മിനിറ്റിനകം വിമാനത്തിന് അരികിലെത്തി. എയർപോർട്ട് ഡയറക്ടർ എ.സി.കെ നായരുടെ നേതൃത്വത്തിൽ മൊബൈൽ കമാൻഡ് കൺട്രോൾ സജ്ജമായി. മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ നേവിയുടെ ഹെലികോപ്ടർ വിമാനത്താവളത്തിലെത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തനത്തിൽ പങ്കുചേരുകയും ചെയ്തു. 'അപകടത്തിൽ ' പരുക്കേറ്റവരേയും കൊണ്ട് ഇരുപതോളം ആംബുലൻസുകൾ കുതിച്ചു. അസി.കമാൻഡന്റ് അഭിഷേക് യാദവിന്റെ നേതൃത്വത്തിൽ സിഐ.എസ്.എഫ്. സുരക്ഷാ ചുമതല ഏറ്റെടുത്തു. കമാൻഡ് പോസറ്റിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എമർജൻസി കൺട്രോൾ റൂം, അംബ്ലി ഏരിയ, സർവൈവേഴ്സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി.

്മൂന്നരയോടെ രക്ഷാ ദൗത്യം അവസാനിച്ചതായുള്ള പ്രഖ്യാപനം വന്നു. ' നിരവധി ഏജൻസികൾ ഉൾപ്പെടുന്ന സങ്കീർണമായ പ്രവർത്തനമാണ് വിമാനത്താവളത്തിലേത്. അടിയന്തിര സാഹര്യമുണ്ടായാൽ ഇവയെ അതിവേഗം ഏകോപിപ്പിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും വേണം. ഓരോ വിമാനത്താവളത്തിന്റേയും രക്ഷാ സന്നാഹങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനാണ് രണ്ടുവർഷത്തിലൊരിക്കൽ ഫുൾ സ്‌കെയിൽ എമർജൻസി മോക് ഡ്രിൽ നടത്തുന്നത്. മോക് ഡ്രില്ലിനുശേഷം വിശദമായ അവലോകനം നടത്തുകയും രക്ഷാപ്രവർത്തനത്തിൽ വിമാനത്താവളത്തിന്റെ കാര്യക്ഷമത വിലയിരുത്തുകയും ചെയ്തിട്ടുണ്ട് ' എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ പറഞ്ഞു.

സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം.ഷബീർ, ഡി.ജി.എം. ഓപ്പറേഷൻസ് സി.ദിനേഷ് കുമാർ, ചീഫ് സെക്യൂരിറ്റി ഓഫീസർ സോണി ഉമ്മൻ കോശി , എമിറേറ്റ്സ് എയർലൈൻ എയർപോർട്ട് മാനേജർ അനൂപ് എന്നിവർ നിരീക്ഷകരായി പങ്കെടുത്തു. സിയാൽ എമർജൻസി ടാസ്‌ക് ഫോഴ്സ്, കേരള പൊലീസ്, കേരള ഫയർഫോഴ്സ്, ബി.പി.സി.എൽ, മെഡിക്കൽ ട്രസ്റ്റ്, ആസ്ററർ മെഡിസിറ്റി, ലിറ്റിൽ ഫ്ളവർ, സി.എ ഹോസ്പിറ്റൽ, കെ.ജി.ഹോസ്പിറ്റൽ, നജാത് ഹോസ്പിറ്റൽ, കാരോത്തുകുഴി ഹോസ്പിറ്റൽ, വിമല, അമൃത,രാജഗിരി തുടങ്ങിയ ആശുപത്രികൾ, ആംബുലൻസ് സർവീസുകൾ എന്നിവ മോക്ഡ്രില്ലിൽ പങ്കെടുത്തു. സങ്കീർണമായ മോക് ഡ്രിൽ മികവോടെ നടത്തിയതിന് വിവിധ ഏജൻസികളേയും ഉദ്യോഗസ്ഥരേയും സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP