Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അങ്ങനെ ലാലേട്ടനും രാധാകൃഷ്ണനും ഒർജിനൽ നായന്മാരായി; എൻഎസ്എസ് യോഗത്തിനെത്തിയ ഇരുവർക്കും വമ്പൻ കൈയടി; പതിവുകൾ തെറ്റിച്ച് പെരുന്നയിൽ മന്നം ജയന്തി ആഘോഷം

അങ്ങനെ ലാലേട്ടനും രാധാകൃഷ്ണനും ഒർജിനൽ നായന്മാരായി; എൻഎസ്എസ് യോഗത്തിനെത്തിയ ഇരുവർക്കും വമ്പൻ കൈയടി; പതിവുകൾ തെറ്റിച്ച് പെരുന്നയിൽ മന്നം ജയന്തി ആഘോഷം

തിരുവനന്തപുരം: മന്നത്ത് പത്മനാഭൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം നായന്മാരുടേതായിരുന്നുസൂപ്പർതാരം മോഹൻലാൽ ഇതു പറയുമ്പോൾ പെരുന്നയിൽ കൈയടി നിറഞ്ഞു. പതിവ് തെറ്റിച്ച് ഗ്ലാമർതാരങ്ങളെ മന്നം ജയന്തി വേദിയിലെത്തിച്ച് സമുദായക്കരുത്ത് കാട്ടുകയാണ് എൻഎസ്എസ്. രാഷ്ട്രീയ നേതാക്കൾ കൈയടക്കുന്ന മന്നം ജയന്തി വേദിയിൽ ഇത്തവണ മോഹൻലാലിന് ഒപ്പം മറ്റൊരു വിശിഷ്ട വ്യക്തിയുമുണ്ടായിരുന്നു. ഐഎസ്ആർഎ മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത ജയന്തി സമ്മേളന വേദിയിൽ ഇത്തവണത്തെ യഥാർത്ഥ താരങ്ങൾ മോഹൻലാലും രാധാകൃഷ്ണനും തന്നെയായിരുന്നു.

മോഹൻലാൽ വേദിയിലെത്തിയപ്പോൾ വലിയ കൈയടിയായിരുന്നു വേദിയിൽ നിന്ന് ഉയർന്നത്. പ്രസംഗത്തിനും അതേ അംഗീകാരം കിട്ടി. എഴുതി തയ്യാറാക്കിയ പത്ത് മിന്നിറ്റ് നീണ്ട പ്രസംഗമാണ് മലയാളിയുടെ പ്രിയ നടൻ വായിച്ചത്. മന്നത്ത് പത്മനാഭൻ ഉയർത്തിയ സാമൂഹിക മുദ്രാവക്യങ്ങളുയർത്തി എൻഎസ്എസിന്റെ ചരിത്രപരമായ പ്രധാനം ലാൽ ചൂണ്ടിക്കാട്ടി. താൻ പഠിച്ചത് തിരുവനന്തപുരത്തെ എംജി കോളേജിലാണെന്നും അത് എൻഎസ്എസിന്റെ സ്ഥാപനമാണെന്നും സൂപ്പർ താരം പറഞ്ഞപ്പോൾ കരഘോഷത്തോടെ വേദി ഏറ്റെടുത്തു.

എംജി കോളേജിന്റെ നിർമ്മാണ ഉദ്ഘാടനത്തിലെ സംഭവമാണ് ലാൽ വിശദീകരിച്ചത്. തറക്കല്ലിടലിന് എത്തിയ രാജഗോപാലാചാര്യ ഇത്രയും വിപുലമായ കെട്ടിടം വേണമോ എന്ന് മന്നത്തിനോട് ചോദിച്ചു. ഇതിനുള്ള പണം എവിടെ നിന്ന് കിട്ടുമെന്നായിരുന്നു ഉയർത്തിയത്. അത് പലരുടേയും പോക്കറ്റിലുണ്ടെന്നും ചോദിച്ചാൽ മതി അവർ തരമെന്നും മന്നം മറുപടി നൽകി. അതു തന്നെയാണ് സംഭവിച്ചതെന്ന് ലാൽ ഓർമിപ്പിച്ചു.

അനധികൃതമാർഗ്ഗത്തിലൂടെ ലഭിച്ച സംഭാവനകൊണ്ടല്ല എൻഎസ്എസ് വളർന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പെടുക്കാൻ പാവപ്പെട്ടവരിൽ നിന്നും പണക്കാരിൽ നിന്നും മന്നം സംഭാവന വാങ്ങി. അതുകൊണ്ടാണ് സാമൂഹിക വിപ്ലവത്തിന് ഉതകുന്ന സ്ഥാപനങ്ങൾ കെട്ടിപ്പെടുത്തത്. നായർ സമുദായത്തിന് മാത്രമല്ല എല്ലാവർക്കും മന്നത്തിന്റെ പ്രവർത്തനങ്ങളുടെ ഫലം കിട്ടിയിട്ടുണ്ടെന്നും ലാൽ വിശദീകരിച്ചു. സമുദായത്തെ ഒറ്റക്കെട്ടായി നിർത്തി പുരോഗതിയിലേക്ക് നയിക്കാനുള്ള കരുത്ത് എൻഎസ്എസിന് ഇപ്പോഴുമുണ്ട്. ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നേതൃപാടവത്തേയും വെള്ളിത്തിരിയിലെ സൂപ്പർ സ്റ്റാർ ഉയർത്തിക്കാട്ടി.

 

എൻഎസ്എസിന്റെ പരാതികൾ പരിഹരിക്കുമെന്നായിരുന്നു ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്. എൻഎസ്എസിന്റെ പരാതികൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. വിദ്യാഭ്യാസരംഗത്ത് എൻഎസ്എസിന്റെ ആവശ്യങ്ങളെ അവഗണിക്കില്ല. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരണവുമായി സർക്കാർ മുന്നോട്ടുപോകും. എൻ.എസ്.എസ് ഉന്നയിച്ച പരാതികൾ കഴിവതും വേഗത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

എൻ.എസ്.എസ് ഉന്നയിച്ച ആവശ്യങ്ങളോട് യു.ഡി.എഫ് സർക്കാർ എന്നും അനുഭാവപൂർവമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് ആവശ്യം ഉന്നയിച്ചതു പ്രകാരമാണ് മുന്നോക്ക വികസന കോർപ്പറേഷൻ രൂപീകരിച്ചതും അതിന് കീഴിൽ പദ്ധതികൾ ആരംഭിച്ചതും. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി വിദ്യാഭ്യാസ പദ്ധതികളും സർക്കാർ നടപ്പാക്കി. എന്നാൽ എയ്ഡഡ് വിദ്യാഭ്യാസം, ദേവസ്വം എന്നീ വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടിനെ കുറിച്ച് എൻ.എസ്.എസിന് പരാതിയുണ്ട്. ഈ പരാതി ഒരിക്കലും സർക്കാർ അവഗണിക്കില്ല. കഴിയുന്നതും വേഗം തന്നെ ഉത്തരവിലെ അപാകതകൾ പരിഹരിക്കുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് എൻ.എസ്.എസ് നൽകിയ സംഭാവനകൾ അമൂല്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എയ്ഡഡ് മേഖലയിലെ സിംഗിൾ വിദ്യാഭ്യാസ ഏജൻസിയായി എൻ.എസ്.എസ് മാറിയിരിക്കുകയാണ്. സമുദായ സൗഹാർദ്ദവും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതിനും എൻ.എസ്.എസ് നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP