Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിചാരണ തടവിൽ കഴിയുന്ന രൂപേഷിന്റെ പേരിലുള്ളത് 48 കേസുകൾ; 26 കേസുകൾ കേരളത്തിൽ നിന്ന്; ഭാര്യയുടെ പേരിൽ 17 കേസുകളും; കീഴടങ്ങിയ കന്യാകുമാരി ഇതുവരെ വെളിച്ചം കണ്ടിട്ടില്ല; ഏകാന്ത തടവറിയിൽ കഴിയുമ്പോഴും രൂപേഷിന്റെ പേരിൽ പുറത്തുള്ളത് പലവിധ കേസുകൾ

വിചാരണ തടവിൽ കഴിയുന്ന രൂപേഷിന്റെ പേരിലുള്ളത് 48 കേസുകൾ; 26 കേസുകൾ കേരളത്തിൽ നിന്ന്; ഭാര്യയുടെ പേരിൽ 17 കേസുകളും;  കീഴടങ്ങിയ കന്യാകുമാരി ഇതുവരെ വെളിച്ചം കണ്ടിട്ടില്ല; ഏകാന്ത തടവറിയിൽ കഴിയുമ്പോഴും രൂപേഷിന്റെ പേരിൽ പുറത്തുള്ളത് പലവിധ കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ

കാളികാവ്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഏകാന്ത തടവിൽ കഴിയുമ്പോഴും രൂപേഷിന്റെ പേരിൽ സംസ്ഥാനത്തിന് അകത്തും പുറത്തും റിപ്പോർട്ട് ചെയ്ത കേസുകൾക്ക് പഞ്ഞമില്ല. വിചാരണത്തടവിൽ കഴിയുന്ന രൂപേഷിന്റെ പേരിൽ 46 കേസുകൾ. ഇതിൽ 26 എണ്ണം കേരളത്തിലാണ്. മലപ്പുറം, വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ സ്റ്റേഷനുകളിലാണ് ഭൂരിഭാഗവും. ബാക്കി തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലും. ഒരു വർഷംമുമ്പ് ജാമ്യം ലഭിച്ച രൂപേഷിന്റെ ഭാര്യ ഷൈനയുടെ പേരിൽ 17 കേസുകളുണ്ട്. തമിഴ്‌നാട്ടിൽ പത്തും കേരളത്തിൽ ഏഴും.

ഭീഷണിപ്പെടുത്തി ഭക്ഷണസാധനം സമാഹരിച്ചതിനും നിരോധിതസംഘടനയുടെ ലഘുലേഖ കൈവശംവെച്ചതിനുമാണ് സംസ്ഥാനത്ത് മാവോവാദികളുടെ പേരിൽ കൂടുതൽ കേസുകൾ. കർണാടകയിൽ സർക്കാർ നയം അംഗീകരിച്ച് കീഴടങ്ങിയ കന്യാകുമാരിക്ക് മൂന്നുവർഷമായിട്ടും ജാമ്യംപോലും ലഭിച്ചിട്ടില്ല.

ഒളിവിൽ കഴിയുന്ന മാവോവാദികളെ ഒട്ടേറെ കേസുകളിൽ പ്രതിചേർത്തിട്ടുണ്ട്. വിക്രംഗൗഡ, സോമൻ, സുന്ദരി, ആശ, ശ്രീമതി, ജയണ്ണ, ഗോപാലകൃഷ്ണൻ, സി.പി. മൊയ്തീൻ, ലെനിൻ, ജഗദീഷ്, കൃഷ്ണ, അനിത, ചന്ദ്രശേഖര ഗൗരിവാൾ, ലതശേഖർ തുടങ്ങിയവരാണ് ഒളിവിൽ കഴിയുന്നവരിലെ പ്രമുഖർ.

നാദാപുരത്തെ വിലങ്ങാട്, വായാട് ആദിവാസി കോളനികളിൽ ലഘുലേഖ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് രൂപേഷിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തിയ മൂന്ന് കേസുകളാണ് രൂപേഷിനെതിരെയുള്ളത്. വിവിധ കേസുകളിൽ വിചാരണതടവുകാരനായി കോയമ്പത്തൂർ ജയിലിൽ കഴിയുകയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷ്.

മൂന്നര വർഷത്തെ വിചാരണ തടവിന് ശേഷം സിപിഐ മാവോയിസ്റ്റ് നേതാവും രൂപേഷിന്റെ ഭാര്യയുമായ ഷൈന നേരത്തെ ജയിൽ മോചിതയായിരുന്നു. ജയിലുകൾക്കുള്ളിൽ വലിയ മാനസിക പീഡനം ഉണ്ടായെന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഷൈന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. നിയമപോരാട്ടവും രാഷ്ട്രീയ പ്രവർത്തനവും തുടരുമെന്നും ഷൈന പറഞ്ഞു.

കേരളത്തിലും തമിഴ്‌നാട്ടിലും പലയിടങ്ങളിലായി 17 കേസുകളാണ് ഷൈനയുടെ പേരിലുണ്ടായിരുന്നത്. ഈ 17 കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ഷൈന പുറത്തിറങ്ങുന്നത്. 2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സിപിഐ മാവോയിസ്റ്റ് പ്രവർത്തകരെ കോയമ്പത്തൂർ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP